KeralaLatest NewsNews

‘കുട്ടികളെ അപകടത്തിലാക്കരുത്, എല്ലാ അധ്യാപകരും വാക്‌സിനെടുക്കണം’: പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : എല്ലാ അധ്യാപകരും വാക്‌സിനെടുക്കണമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോവിഡ് വാക്‌സിൻ ഇതുവരെ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവൻ കുട്ടിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത്. കുട്ടികളുടെ ജീവൻ അപകടത്തിലാക്കരുത്. എല്ലാ അധ്യാപകരും വാക്‌സിനെടുക്കണം. സർക്കാർ നിർദ്ദേശം പാലിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് സംസ്ഥാനത്ത് വാക്‌സിൻ എടുക്കാത്ത 5000 ഓളം അധ്യാപകരുടെ വിവരങ്ങൾ പുറത്ത് വിടുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. വാക്‌സിനെടുക്കാത്ത അധ്യാപകരുടെ പേര് വിവരങ്ങളടക്കം വെളിപ്പെടുത്തുമെന്നും പൊതുസമൂഹം ഇവരെ തിരിച്ചറിയട്ടെയെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

Read Also  :  യു.എൻ ആസ്ഥാനമന്ദിരത്തിന് സമീപത്തു നിന്നും ആയുധധാരിയെ പിടികൂടി : കനത്ത സുരക്ഷയേർപ്പെടുത്തി പോലീസ്

അതേസമയം, വഖഫ് വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ലീഗ് വ്യക്തമാക്കി.വഖഫ് ബോർഡിലെ ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുമെന്നാണ് ലീഗ് വ്യക്തമാക്കിയത്.നിയമനം പിഎസ്സിക്ക് വിട്ട നടപടി കേരളത്തിൽ മാത്രമല്ല രാജ്യത്താകെ പ്രത്യാഘാതമുണ്ടാകുമെന്നും നിലപാടിൽ വിട്ടുവീഴ്ചയ്‌ക്കില്ലെന്നും ലീഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button