Latest NewsSaudi ArabiaNewsInternationalGulf

സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇനി മുതൽ ഇലക്ട്രോണിക് ബില്ലിംഗ് രീതി: ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും

ജിദ്ദ: സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇനി മുതൽ ഇലക്ട്രോണിക് ബില്ലിങ് രീതി. ശനിയാഴ്ച്ച മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ഇലക്ട്രോണിക് ബില്ലിംഗ് നടപ്പാക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇലക്ട്രോണിക് ബില്ലിംഗ് രീതി നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഡിസംബർ 4 മുതൽ സ്ഥാപനങ്ങളിൽ സകാത്ത്-ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പരിശോധന നടത്തും. ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ആദ്യ ഘട്ടത്തിൽ 5,000 റിയാലാണ് പിഴയായി ചുമത്തുന്നത്.

Read Also: പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍സാദ മരിച്ചോ ? ലോകത്തിന്റെ ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ലാതെ താലിബാന്‍

അതേസമയം ബില്ലിൽ കൃത്രിമത്വം കാണിക്കുന്നവർക്ക് 10,000 റിയാൽ പിഴ ചുമത്തും. നാളെ മുതൽ പേന കൊണ്ടെഴുതുന്ന ഒരു ബില്ലിനും നിയമ സാധുതയുണ്ടാകില്ലെന്നും കച്ചവട സ്ഥാപനങ്ങളിൽ ക്യു ആർ കോഡുള്ള കമ്പ്യൂട്ടർ ബില്ലുകളേ ഉപയോഗിക്കാവൂവെന്നും അധികൃതർ പറഞ്ഞു. സെയിൽസ് വാനുകളിലൂടെയുള്ള വിൽപനക്കും ഇലക്ട്രോണിക് ബില്ലിങ്ങ് നിർബന്ധമാണ്. പുതിയ രീതി നടപ്പാകുന്നതോടെ നികുതി വെട്ടിപ്പ് തടയാനാകുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ.

നേരത്തെ മൂല്യവർധിത നികുതി (വാറ്റ്) ബില്ലിങ് സ്ഥാപനങ്ങളിൽ നടപ്പാക്കിയിരുന്നു. വാറ്റ് കാണിക്കുന്ന ബില്ലിങ് ഇല്ലാത്ത സ്ഥാപനങ്ങക്കെതിരെ 10000 റിയാൽ പിഴ ചുമത്തും. വാറ്റിൽ കൃത്രിമത്വം കാണിച്ചാൽ കുറ്റത്തിനനുസരിച്ച് 10 ലക്ഷം റിയാൽ വരെ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

Read Also: ‘കുട്ടികളെ അപകടത്തിലാക്കരുത്, എല്ലാ അധ്യാപകരും വാക്‌സിനെടുക്കണം’: പി കെ കുഞ്ഞാലിക്കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button