PalakkadKeralaNattuvarthaLatest NewsNews

ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം : എക്സൈസ് ഓഫിസർക്കെതിരെ കേസ്

കൊല്ലം ഓച്ചിറ സ്വദേശി, കഞ്ചിക്കോട് കെഎൻ പുതൂരിൽ ഡിസ്റ്റലറീസിലെ സിവിൽ എക്സൈസ് ഓഫിസർ ജയപ്രകാശിനെതിരെയാണ് (50) പോക്സോ നിയമ പ്രകാരം കേസെടുത്തത്

വാളയാർ: ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥിയായ പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്സൈസ് ഓഫിസർക്കെതിരെ കേസ്. കൊല്ലം ഓച്ചിറ സ്വദേശി, കഞ്ചിക്കോട് കെഎൻ പുതൂരിൽ ഡിസ്റ്റലറീസിലെ സിവിൽ എക്സൈസ് ഓഫിസർ ജയപ്രകാശിനെതിരെയാണ് (50) പോക്സോ നിയമ പ്രകാരം കേസെടുത്തത്.

വാളയാർ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. പരാതി ലഭിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെ പ്രതി ഒളിവിൽ പോയി. ബസ് യാത്രയ്ക്കിടെ അടുത്തു വന്നിരുന്ന ഇയാൾ ഉപദ്രവിച്ചെന്നും ബസിൽ നിന്ന് ഇറങ്ങിയ ശേഷം പിന്തുടർന്നെങ്കിലും തൊട്ടടുത്ത ഹോട്ടലിൽ കയറി രക്ഷപ്പെട്ടെന്നുമാണ് കുട്ടിയുടെ മൊഴിയിൽ പറയുന്നത്.

Read Also : വൃഷ്ടി പ്രദേശത്ത് കനത്ത മഴ : മുല്ലപ്പെരിയാര്‍ ഡാമില്‍ ഒമ്പത് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

തുടർന്ന് കുട്ടിയെ കൗൺസിലിങ്ങിനു വിധേയനാക്കി. ഇയാൾക്കെതിരെ ഒറ്റപ്പാലത്തും കൊല്ലത്തും സമാനമായ 2 സംഭവങ്ങളുണ്ടായെങ്കിലും പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിരുന്നില്ലെന്നു വാളയാർ പൊലീസ് അറിയിച്ചു. പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button