KollamKeralaNattuvarthaLatest NewsNews

പുതുവൽസരാഘോഷത്തിനായി നൈട്രാസെപ്പാം ഗുളിക കടത്തൽ : ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര്‍ എക്സൈസ് പിടിയിൽ

കല്ലുമല സ്വദേശികളായ അലൻ ജോർജും, വിജയും ആണ് പിടിയിലായത്

കൊല്ലം: പുനലൂരിൽ പുതുവൽസരാഘോഷത്തിനായി കടത്തിക്കൊണ്ടുവന്ന നൈട്രാസെപ്പാം ഗുളികകളുമായി ബിരുദ വിദ്യാര്‍ത്ഥിയടക്കം 2 പേര്‍ എക്സൈസ് പിടിയിൽ. കല്ലുമല സ്വദേശികളായ അലൻ ജോർജും, വിജയും ആണ് പിടിയിലായത്.

ഡോക്ടർമാരുടെ വ്യാജ കുറിപ്പടി ഉപയോഗിച്ചാണ് യുവാക്കൾ ഗുളികകൾ അനധികൃതമായി സംഘടിപ്പിച്ചത്. 82 നൈട്രാസെപ്പാം ഗുളികകളാണ് പൊതികളായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also : കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം: മുഴുവന്‍ സൈനികരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ ഈ ഗുളിക മരുന്നു കടകളിൽ വിൽക്കാന്‍ സാധിക്കൂ എന്നിരിക്കെയാണ് ഇത്ര കൂടിയ അളവില്‍ ഗുളികകള്‍ കണ്ടെത്തിയത്. രോഗമില്ലാത്തവർ നൈട്രാസെപ്പാം കഴിച്ചാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ അതേ ഫലമാണ് ഉണ്ടാകുന്നത്.

അലൻ ജോർജ് മുൻപ് കഞ്ചാവ് കടത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. വിജയ് ബിരുദ വിദ്യാർഥിയാണ്. പുതുവൽസര ആഘോഷത്തിനായാണ് ഇരുവരും ഗുളികകൾ സമാഹരിച്ചതെന്നും എക്സൈസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button