Latest NewsMenNewsWomenFood & CookeryLife StyleHealth & Fitness

പ്രമേഹരോഗിയാണോ? നിയന്ത്രിക്കാൻ ഈ പച്ചക്കറി ചപ്പാത്തി കഴിച്ചാൽ മതി

പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒരു പച്ചക്കറി ചപ്പാത്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഇന്ന് പ്രമേഹം പിടിപ്പെടുന്നു. ഭക്ഷണത്തിലാണ് ഇത്തരക്കാര്‍ ശ്രദ്ധിക്കേണ്ടത്. കഴിക്കുന്ന ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടും. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒരു പച്ചക്കറി ചപ്പാത്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ഗോതമ്പു മാവ് – അര കപ്പ്

കാരറ്റ് – ഒരു ടേബിള്‍ സ്പൂണ്‍

കോളിഫ്‌ളവര്‍ ചുരണ്ടിയത് – ഒരു ടേബിള്‍ സ്പൂണ്‍

ബീന്‍സ് – അര ടേബിള്‍ സ്പൂണ്‍

കാബേജ് – അര ടേബിള്‍ സ്പൂണ്‍

സവാള – അര ടേബിള്‍ സ്പൂണ്‍

പച്ചമുളക് – ഒരെണ്ണം

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

Read Also : ‘ഞാനൊരു ഹിന്ദു, അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കൾ’: യഥാർത്ഥ ഹിന്ദുക്കളെ തിരികെ കൊണ്ടുവരണമെന്ന് രാഹുൽ ഗാന്ധി

തയ്യാറാക്കുന്ന വിധം

പച്ചക്കറികളെല്ലാം ചെറുതായി അരിഞ്ഞ് ഉപ്പുചേര്‍ത്തു വേവിച്ചു കുഴിയുള്ള സ്പൂണ്‍ കൊണ്ട് ഉടച്ചെടുക്കുക. മാവില്‍ ഉപ്പും വെള്ളവും ഈ പച്ചക്കറി കൂട്ടും ചേര്‍ത്തു നല്ലവണ്ണം കുഴയ്ക്കുക. ചെറിയ ഉരുളകളാക്കി ചപ്പാത്തിയുണ്ടാക്കി ചുട്ടെടുക്കുക. പ്രമേഹ രോ​ഗികൾക്കുള്ള ചപ്പാത്തി തയ്യാർ.

shortlink

Post Your Comments


Back to top button