Latest NewsNewsIndia

101 ശതമാനം വിജയം നേടും: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച്‌ അമരീന്ദര്‍ സിങ്‌

ഡല്‍ഹി: വരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപകനുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദര്‍ സിങ് വ്യക്തമാക്കി.

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിങ് ഷെഖാവത്തുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് അമരിന്ദര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സംഖ്യം ഉറപ്പിച്ചുകഴിഞ്ഞുവെന്നും സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെ എവിടെ മത്സരിക്കുമെന്ന് നോക്കാമെന്നും തെര​ഞ്ഞെടുപ്പില്‍ സഖ്യത്തിന് 101 ശതമാനം വിജയമായിരിക്കുമെന്നും അമരിന്ദര്‍ സിങ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button