Latest NewsNewsIndia

തങ്ങള്‍ക്ക് ഒരു അവസരം തന്നാല്‍ എഎപി കാല്‍ നൂറ്റാണ്ട് പഞ്ചാബ് ഭരിക്കും : ആം ആദ്മി നേതാവിന്റെ പ്രഖ്യാപനം

ചണ്ഡീഗഡ് : പഞ്ചാബില്‍ ആംആദ്മിയെ വിജയിപ്പിച്ചാല്‍ കാല്‍ നൂറ്റാണ്ട് സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാകുമെന്ന ഉറപ്പു നല്‍കി എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗ്വവന്ത് മന്‍. നേരത്തെ ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദലും സമാനമായ പ്രസ്താവന നടത്തിയിരുന്നു.

Read Also : ജുഡീഷ്യറിക്കെതിരായ വിവാദ പരാമർശം: രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് നിയമമന്ത്രി കിരൺ റിജിജു

‘പഞ്ചാബിലെ കാര്യങ്ങള്‍ എന്റെ കയ്യിലാണ്. അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷം ഭരിക്കുക മാത്രമല്ല, 25 വര്‍ഷമെങ്കിലും എഎപി തുടര്‍ഭരണത്തിലുണ്ടാകും’. മന്‍ പറഞ്ഞു. സംഗ്രൂരില്‍ നിന്നുള്ള മന്‍ ധുരി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഭഗ്വന്ത് മന്‍ ജയിക്കുമെന്നും എഎപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും എഎപി നേതാവ് അരവിന്ദ് കെജരിവാളും ആവര്‍ത്തിച്ചു. ഈ മാസം 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.

shortlink

Related Articles

Post Your Comments

Related Articles


Back to top button