ThiruvananthapuramLatest NewsKeralaNews

രഞ്ജിത്ത് കൊലപാതകം: പോപ്പുലര്‍ ഫ്രണ്ടിന് പൊലീസ് പരവതാനി വിരിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാമിന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് സിപിഎമ്മുകാര്‍ തന്നെ പറഞ്ഞിട്ടുണ്ട്

തിരുവനന്തപുരം: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് കൊല്ലപ്പെട്ട ദിവസം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത ആംബുലന്‍സ് എന്തുകൊണ്ടാണ് പൊലീസ് വിട്ടുകൊടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ടിന് പരവതാനി വിരിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

Read Also : പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം: യാത്രക്കാരായ പിതാവിനെയും മകളെയും ആക്രമിച്ചു

ആലപ്പുഴയില്‍ എസ്.ഡി.പി.ഐയ്ക്ക് നിരവധി ആംബുലന്‍സുകളുണ്ടായിട്ടും പാലക്കാട് ജില്ലയിലെ തൃത്താലയിലെ ഇറുമ്പകശ്ശേരിയില്‍ നിന്ന് ആംബുലന്‍സ് വന്നതെങ്ങനെയാണ്? രഞ്ജിത്തിന്റേതിന് സമാനമായ വധശ്രമം ഇറുമ്പകശ്ശേരിയില്‍ രണ്ട് വര്‍ഷം മുമ്പ് നടന്നിരുന്നു. ബിജെപി പ്രവര്‍ത്തകനായ മനോജിനെ ചുറ്റിക ഉപയോഗിച്ച് കയ്യും കാലും തല്ലിയൊടിക്കുകയാണ് ചെയ്തത്. അതേ രീതിയിലാണ് രഞ്ജിത്ത് അക്രമിക്കപ്പെട്ടത്. അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാമിന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് സിപിഎമ്മുകാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. സ്വകാര്യയോഗങ്ങളില്‍ എസ്.ഡി.പി.ഐ തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. പ്രതികളെ രക്ഷിക്കാന്‍ സലാം ശ്രമിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാഹന പരിശോധനയും റെയിഡും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പരസ്യം കൊടുത്തത് പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകളെ രക്ഷിക്കാനാണ്. പരസ്യം കൊടുത്ത ശേഷം വാഹനം പരിശോധിച്ചാല്‍ ഏതെങ്കിലും പ്രതികളെ കിട്ടുമോ? രഞ്ജിത്ത് കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം അര്‍ദ്ധരാത്രി പ്രകോപനപരമായ പ്രകടനം നടന്നിട്ടും ഒരു കേസ് പോലും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സഞ്ജിത്തിന്റെ കേസില്‍ മൂന്ന് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 6 വര്‍ഷത്തിനിടെ 16 ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പ്രതിപക്ഷത്ത് കെ. സുധാകരനും വിഡി സതീശനും പോപ്പുലര്‍ ഫ്രണ്ടിനെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുകയാണ്. മതഭീകരവാദത്തിനെതിരെ ബിജെപി പൊതുവേദിയുണ്ടാക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button