Latest NewsNewsIndia

ഗര്‍ഭനിരോധന ഉറകള്‍ ഭണ്ഡാരത്തിൽ നിക്ഷേപിച്ചു, ദേവതമാരെ മോശക്കാരാക്കി പോസ്റ്റർ പതിപ്പിച്ചു: കുടുക്കിയത് സിസിടിവി

മംഗളൂരു: ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. 62കാരനായ ദേവദാസ് ദേശായ് ആണ് പോലീസിന്റെ പിടിയിലായത്. ആളുകൾ യേശുവിൽ വിശ്വസിക്കാൻ വേണ്ടിയാണ് ഗർഭനിരോധന ഉറകൾ ഭണ്ടാരത്തിൽ നിക്ഷേപിച്ചതെന്ന് ദേവദാസ് പോലീസിനോട് വെളിപ്പെടുത്തി. ഏകദേശം ഒരു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ മംഗളൂരു സൗത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

Also Read:പരനാറി എന്ന വാക്ക് പൊതുസമൂഹത്തിന് മുൻപിൽ വിളിച്ച് പറഞ്ഞവനെ എന്ത് വിളിക്കണം?: റഹീമിന്റെ പോസ്റ്റിൽ വിമർശന കമന്റുകൾ

അഞ്ചോളം ക്ഷേത്രങ്ങളിലെ ഭണ്ടാരങ്ങളിലായിരുന്നു പ്രതി ഗർഭനിരോധന ഉറകൾ നിക്ഷേപിച്ചത്. ക്ഷേത്ര ജീവനക്കാര്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നൽകുകയും ചെയ്തിരുന്നു. ഏറെക്കാലം പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ പോലീസിനായില്ല. ഇക്കഴിഞ്ഞ 27ന് കൊരജ്ജന കാട്ടെയിലുള്ള ക്ഷേത്രത്തില്‍ പ്രതി ഗര്‍ഭനിരോധന ഉറ നിക്ഷേപിച്ചതോടെയാണ് പിടിയിലായത്. സി.സി.ടി.വി ക്യാമറകളാണ് പ്രതിയെ കുടുക്കിയത്. ആകെ 18 ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ വസ്തുക്കള്‍ നിക്ഷേപിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഇതോടൊപ്പം, ഹിന്ദു ദേവന്മാരെയും ദേവതകളെയും അധിക്ഷേപിക്കുന്ന സാഹിത്യങ്ങളും പ്രദേശങ്ങളിലെല്ലാം പ്രതി എഴുതി ഒട്ടിച്ചിരുന്നു.

‘ക്രിസ്തുമതത്തിലും ബൈബിളിലുമാണ് താന്‍ വിശ്വസിക്കുന്നത്. യേശുവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ബൈബിള്‍ പറയുന്നു. ജീസസിന്റെ സന്ദേശമാണ് താന്‍ പ്രചരിപ്പിക്കുന്നത്. പരിശുദ്ധമല്ലാത്ത ഇടങ്ങളില്‍ പരിശുദ്ധമല്ലാത്ത വസ്തുക്കള്‍ നിക്ഷേപിക്കുകയാണ് ചെയ്തത്’, പ്രതി പറഞ്ഞു. ക്രിസ്ത്യൻ മതത്തിലേക്ക് മതപരിവർത്തനം നടത്തിയാണ് ദേവദാസ് എത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ വീട്ടിൽ നിന്നും ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള എഴുത്തുകളും പോസ്റ്ററുകളും കണ്ടെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button