Latest NewsNewsLife StyleFood & CookeryHealth & Fitness

ആര്‍ത്തവ കാലത്ത് ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

ആര്‍ത്തവ കാലത്ത് ഭക്ഷണകാര്യത്തില്‍ അൽപം ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. ഏത് ഭക്ഷണം കഴിക്കണം ഏത് ഭക്ഷണം കഴിക്കരുത് എന്ന കാര്യത്തില്‍ കൃത്യമായ ശ്രദ്ധ അത്യാവശ്യമാണ്. കാരണം ആര്‍ത്തവ കാലത്തുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഭക്ഷണത്തിലൂടെ പരിഹാരം കാണാവുന്നതാണ്.
അതുകൊണ്ട് തന്നെ ആർത്തകാലത്ത് കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം.

കാപ്പി

ആര്‍ത്തവ സമയങ്ങളില്‍ കാപ്പി കുടിക്കുന്നത് നല്ലതല്ലെന്ന് ഓർക്കുക. ഈ സമയത്ത് കാപ്പി കുടിക്കുന്നത് മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കും. അതിനാല്‍ കാപ്പി പരമാവധി ഒഴിവാക്കണം.

പഞ്ചസാര

ആർത്തവസമയത്ത് പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുന്നതാണ് നല്ലത്. പഞ്ചസാര എനര്‍ജി ലെവല്‍ ഉയര്‍ത്തുമെന്നുള്ളത് ശരി തന്നെയാണ് എന്നാല്‍ ആര്‍ത്തവ സമയത്ത് പഞ്ചസാര ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

Read Also  :  ഇന്ത്യന്‍ ജനത ആര്‍എസ്എസിനെ തെരുവില്‍ കല്ലെറിയുന്ന ദിവസം വരും, പോലീസിന്റേത് ഓപറേഷന്‍ ആര്‍എസ്എസ് കാവല്‍: പോപുലര്‍ ഫ്രണ്ട്

എരിവുള്ള ഭക്ഷണങ്ങൾ

എരിവുള്ള ഭക്ഷണങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. ആർത്തവ സമയത്ത് എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മസാലകൾ ആമാശയത്തെ അസ്വസ്ഥമാക്കുകയും വയറിളക്കം, വയറുവേദന, ഓക്കാനം എന്നിവ ഉണ്ടാകുന്നതിനും കാരണമാകും.

Read Also  :  പ്രതിലോമകാരികളുടെ ഭീഷണിയെയും എതിർപ്പിനെയും സധൈര്യം നേരിട്ട മൻസിയയ്ക്ക് ആശംസകൾ: എം.ബി രാജേഷ്

4. ജങ്ക് ഫുഡ്

ആര്‍ത്തവ സമയത്ത് ജങ്ക് ഫുഡ‍് കഴിക്കുന്നത് വേദന വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.അത് കൂടാതെ, ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനും ചീത്ത കൊളസ്ട്രോൾ ഉണ്ടാകുന്നതിനും കാരണമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button