COVID 19Latest NewsUAENewsInternationalGulf

വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ വിലക്കുമായി യുഎഇ: നാളെ മുതൽ നിയമം പ്രാബല്യത്തിൽ

അബുദാബി: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ വിലക്കുമായി യുഎഇ. ഇത്തരക്കാർക്കുള്ള യാത്രാ നിയന്ത്രണം ജനുവരി 10 മുതൽ പ്രാബല്യത്തിൽ വരും. കോവിഡ് വാക്സിൻ സ്വീകരിക്കാത്ത യുഎഇ പൗരന്മാർക്കാണ് വിദേശയാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർ ബൂസ്റ്റർ ഡോസും സ്വീകരിക്കേണ്ടതാണ്. നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവുമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയെക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

മെഡിക്കൽ കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടവർ, മാനുഷിക പരിഗണന അർഹിക്കുന്നവർ, ചികിത്സ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് വാക്‌സിൻ സ്വീകരിക്കുന്നതിൽ ഇളവ് നൽകിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് യുഎഇ നടപടികൾ കർശനമാക്കിയത്. നിലവിലെ സാഹചര്യങ്ങളെ നേരിടാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് നടപടികൾ.

അതേസമയം 2,729 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 913 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരു മരണമാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

7,85,625 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,53,033 പേർ രോഗമുക്തി നേടി. 2,174 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 30,418 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 469,401 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു, പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button