CricketLatest NewsNewsSports

2021ലെ ഏറ്റവും മികച്ച ബൗളറെ തിരഞ്ഞെടുത്ത് ഹോഗ്: നറുക്ക് വീണത് ഇന്ത്യൻ താരത്തിന്

സിഡ്നി: 2021ലെ ഏറ്റവും മികച്ച ബോളറെ തിരഞ്ഞെടുത്ത് ഓസ്ട്രേസിയന്‍ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെയാണ് മികച്ച ബോളറായി ഹോഗ് തിരഞ്ഞെടുത്തിരിക്കുന്നത്. അശ്വിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലായിരുന്നു 2021.

കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് അശ്വിനായിരുന്നു. 54 വിക്കറ്റുകളായിരുന്നു അദ്ദേഹം വീഴ്ത്തിയത്. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നിശ്ചിത ഓവര്‍ ടീമിലേക്കു മടങ്ങിയെത്തിയ അദ്ദേഹത്തിനു ഐസിസിയുടെ ടി20 ലോക കപ്പില്‍ കളിക്കാനും അവസരം ലഭിച്ചിരുന്നു.

Read Also:- കഴുത്ത് വേദന മാറാൻ..!

2021ലെ ഏറ്റവും മികച്ച ബാറ്ററായി ഹോഗ് തിരഞ്ഞെടുത്തത് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ ജോ റൂട്ടിനെയാണ്. പോയ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ 1500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ റൂട്ട് നിരവധി റെക്കോഡുകള്‍ തകര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button