NattuvarthaKeralaNews

ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ സ്വന്തമാക്കിയത് കോടികൾ : ഏഴ് പേർ അറസ്റ്റിൽ

ഹൈദരാബാദ്: 50 കോടിയുടെ വൻ ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നടത്തിയ സംഘത്തെ ഹൈദരാബാദ് ​പൊലീസ് പിടികൂടി. യു.കെ, സിംഗപ്പൂർ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരാണ് പ്രധാനമായും തട്ടിപ്പിന് ഇരയായത്. പേയ്മെന്റ് ഗേ​റ്റ്വേകളിൽ കൃത്രിമം നടത്തിയതാണ് ഇവർ പണം തട്ടിയെടുത്തത്.

Also Read : സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപന സാധ്യത : മന്ത്രി വീണാ ജോർജ്

വിവിധ രാജ്യങ്ങളിലുള്ളവരുമായി ഓൺലൈൻ പരസ്യങ്ങളിലൂടെയും എസ്.എം.എസുകളിലൂടെയുമാണ് ഇവർ ബന്ധപ്പെട്ടിരുന്നത്. ചിലരോട് ​ഇ-കോമേഴ്സ് കമ്പനികൾക്ക് സാ​ങ്കേതിക സഹായം നൽകുന്നവരാണെന്ന് അറിയിച്ച് ഫോണിലൂ​ടേയും ബന്ധപ്പെട്ടു. ഇവരിൽ നിന്ന് തന്ത്രപൂർവം വിവരങ്ങൾ ശേഖരിച്ച് വ്യാജ ക്രെഡിറ്റ് കാർഡുകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ്.

ഡൽഹി സ്വദേശികളായ നവീൻ ഭട്ട്, മോഹിത്, മോനു എന്നിവരും ഹൈദരാബാദുകാരായ നാഗരാജു, ശ്രാവൺ കുമാർ, പവൻ, ശ്രീനിവാസ റാവു എന്നിവരുമാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. അതേസമയം, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വിശദമായ പരിശോധനയിൽ മാത്രമേ തട്ടിപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button