KeralaNattuvarthaLatest NewsNews

വായിൽ തുണി തിരുകി : മകൻ അമ്മയെ അതിക്രൂരമായി പീഡിപ്പിച്ചു

വായില്‍ തുണി തിരുകിയ ശേഷം അമ്മയെ മകൻ ക്രൂരമായി ബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെപുട്ടൂര്‍ താലൂക്കിലെ കേടമ്പാടിയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്.

also read : വനിതാ ടാക്‌സി സർവ്വീസിന് അനുമതി നൽകി ഒമാൻ: ആദ്യഘട്ടം ജനുവരി 20 മുതൽ

പ്രതിയുടെ ലൈംഗികാതിക്രമത്തിന് ശേഷം അസുഖബാധിതയായ അമ്മയെ പുട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ആശുപത്രിയില്‍ വെച്ചാണ് 58കാരിയായ അമ്മ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

പ്രതിയായ മകനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഐ.പി.സി സെക്ഷന്‍ 362 (2), 506 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button