IdukkiKeralaNattuvarthaLatest NewsNews

ഇടമലക്കുടിയിൽ കാട്ടാന ആക്രമണം : മധ്യവയസ്കന് ദാരുണാന്ത്യം

വളയാംപാറ കുടിയിലെ വേണുഗോപാൽ (50) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്

മൂന്നാർ: ഇടമലക്കുടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. വളയാംപാറ കുടിയിലെ വേണുഗോപാൽ (50) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ‌‌

ഇന്നലെ വൈകിട്ട് കുടിയിലെ വീടിൻ്റെ അടുത്തു വച്ചാണ് വേണുഗോപാലിനെ കാട്ടാന ആക്രമിച്ചത്. മൂന്നാർ പൊലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.

Read Also : ജില്ലാ കമ്മിറ്റിയില്‍ നിന്ന് ആര്യ രാജേന്ദ്രൻ പുറത്ത്: സമ്പത്തിന് പകരം ഷിജു ഖാനെ ഉൾപ്പെടുത്തി

മൂന്നാർ – സൈലൻ്റുവാലി റോഡിൽ കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവറെ കാട്ടാന തുമ്പി കൈ ഉപയോഗിച്ച് ഓട്ടോയിൽ നിന്നും വലിച്ചെറിഞ്ഞിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് തമിഴ്നാട് ആശുപത്രിയിൽ ചികിൽസയിലാണ്.

ഇയാളെ ആദ്യം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകളൊന്നും കണ്ടെത്തിയില്ലായിരുന്നു. എന്നാൽ തമിഴ്നാട്ടിലെ പരിശോധനയിലാണ് ഗുരുതര പരിക്ക് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button