Latest NewsSaudi ArabiaNewsInternationalGulf

5 മുതൽ 11 വയസു വരെയുള്ളവരുടെ വാക്‌സിനേഷന് തുടക്കം കുറിച്ച് സൗദി

ജിദ്ദ: 5 മുതൽ 11 വയസു വരെയുള്ളവരുടെ വാക്സിനേഷന് തുടക്കം കുറിച്ച് സൗദി അറേബ്യ. കുട്ടികൾക്ക് കോവിഡ് വാക്‌സീന്റെ ഒന്നാം ഡോസ് നൽകാൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസിന്റെ വകഭേദങ്ങളിൽ നിന്നും സങ്കീർണതകളിൽ നിന്നുമുള്ള കുട്ടികളുടെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും ഭാഗമായാണ് കുട്ടികളിലെ വാക്‌സിനേഷന് തുടക്കം കുറിച്ചത്.

Read Also: വര്‍ഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാന്‍ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണം: സുധാകരന്‍

അഞ്ചു വയസ്സു മുതൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് കഴിഞ്ഞ മാസമാണ് സൗദി പ്രഖ്യാപിച്ചത്. രോഗബാധയേൽക്കാൻ സാധ്യതയുള്ളവർക്ക് മുൻഗണന നൽകിയാണ് വാക്‌സിനേഷൻ നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ കുട്ടികൾക്കും വാക്‌സിൻ ലഭ്യമാണ്. കുട്ടികൾക്ക് വാക്‌സിൻ നൽകാനായി രക്ഷിതാക്കൾ ബുക്കിംങ് നടത്തണം. തവക്കൽനാ, സിഹതീ ആപ്പുകൾ വഴിയാണ് ബുക്കിംങ് നടത്തേണ്ടത്.

ഈ പ്രായപരിധിയിൽ ഉൾപ്പെട്ട എല്ലാ കുട്ടികൾക്കും വാക്സിൻ ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

Read Also: ആ ‘കാരണഭൂതൻ’ തയ്യാറാക്കിയത് ആർഎസ്എസുകാരൻ! ആരോപണവുമായി അശോകൻ ചെരുവിൽ, പാർട്ടിക്കുള്ളിലോ എന്ന് സിവിക് ചന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button