KeralaLatest News

പെൺകുട്ടി താഴെവീണത് അമലിന്റെ ബൈക്കഭ്യാസ പ്രകടനത്തിനിടെ: ചോദിച്ച നാട്ടുകാരെ തല്ലി, ‘ സദാചാര ഗുണ്ടായിസത്തിന്റെ’ യാഥാർഥ്യം

കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നാണ് പുറത്തു വന്നത്.

തൃശൂർ: തൃശൂർ ചീയാരത്ത് പെൺകുട്ടി ബൈക്കിൽ നിന്ന് താഴെ വീണത് വിദ്യാർത്ഥി ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ. പെൺകുട്ടി താഴെ വീണതിനെ തുടർന്ന് ബൈക്ക് ഓടിച്ചിരുന്ന വിദ്യാർത്ഥിയെ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഇയാൾ അവരെ തല്ലി. പലരും ചേർന്ന് യുവാവിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ മദ്ധ്യവയസ്‌കനായ ഒരാളെ മതിലിനോട് ചേർത്ത് നിർത്തി മർദ്ദിച്ചു.

ഇതിന് പിന്നാലെയാണ് യുവാവിനെ നാട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ചത്. മർദ്ദനത്തിനിടെ അമലിന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നാണ് പുറത്തു വന്നത്.

സംഭവത്തിൽ നാട്ടുകാർ പരാതി നൽകിയതോടെ ഒല്ലൂർ പോലീസ് യുവാവിനെതിരെ കേസെടുത്തു. കോളേജിലെ മറ്റ് വിദ്യാർത്ഥികളോടൊപ്പം ഇയാൾ ബൈക്ക് സ്റ്റണ്ട് നടത്തുക പതിവാണെന്നാണ് പോലീസ് പറയുന്നത്. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button