KeralaLatest NewsNews

ന്യൂജനറേഷന്‍ മയക്കുമരുന്ന് കടത്താന്‍ സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള കാരണം പുറത്ത്

കോഴിക്കോട്: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് ന്യൂജനറേഷന്‍ മയക്കുമരുന്ന് കടത്തുന്നത് സ്ത്രീകളെന്ന് റിപ്പോര്‍ട്ട്. എക്സൈസ് വകുപ്പിന്റെ പരിശോധനയില്ലാതെ രക്ഷപ്പെടാനാണ് മയക്കുമരുന്ന് കടത്ത് സംഘം സ്ത്രീകളെ ഉപയോഗിക്കുന്നത്. സ്ത്രീകളെ പരിശോധനയ്ക്കു വിധേയമാക്കാന്‍ എക്സൈസിന്റെ ചെക്ക് പോസ്റ്റുകളില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരില്ലാത്തതിനാല്‍ മയക്കുമരുന്ന് സംഘം ഇവരെ ഇതിനായി നിയോഗിക്കുന്നു എന്നാണ് എക്‌സൈസ് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

Read Also : തല്ലിയാൽ തിരിച്ചു കൊടുക്കുന്നതാണ് സെമികേഡർ, ധീരജിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: കെ. മുരളീധരൻ

കേരളത്തില്‍ എംഡിഎംഎ, എല്‍എസ്ഡി, ലഹരി ഗുളികകള്‍ തുടങ്ങിയ ഇനങ്ങളാണ് പുതിയ തലമുറയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്‌കൂളുകളും കോളജുകളും എന്‍ജിനിയറിംഗ് കോളജുകളും മെഡിക്കല്‍ കോളജുകളുമെല്ലാമാണ് മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രങ്ങള്‍. നേരത്തെ കഞ്ചാവും ഹെറോയിനുമെല്ലാമാണ് മയക്കുമരുന്ന് സംഘങ്ങള്‍ എത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ന്യൂജനറേഷനില്‍പെട്ട മയക്കുമരുന്നുകളിലേക്കു സംഘം മാറി.

സംസ്ഥാനത്തെ എക്സൈസ് ചെക്ക്പോസ്റ്റുകളിലൊന്നും സ്ത്രീകളെ പരിശോധിക്കാന്‍ സംവിധാനമില്ലാത്തതും, സ്ത്രീകളും കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ചെക്ക് പോസ്റ്റില്‍ പരിശോധിക്കാറില്ലാത്തതും മയക്കുമരുന്ന് സംഘങ്ങള്‍ക്ക് തുണയായി. ഇത് കേരളത്തിലേയ്ക്ക് മയക്കുമരുന്ന് കൂടുതലായി ഒഴുകാന്‍ കാരണമായെന്നും എക്‌സൈസ് വകുപ്പ് ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button