ThiruvananthapuramKeralaLatest NewsNews

തല്ലിയാൽ തിരിച്ചു കൊടുക്കുന്നതാണ് സെമികേഡർ, ധീരജിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: കെ. മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ട് കെപിസിസി അധ്യക്ഷൻ എഴുതിയ കത്ത് അദ്ദേഹം തന്നെ പിൻവലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സ ചർച്ചയാക്കേണ്ടെന്നാണ് കോൺഗ്രസ് തീരുമാനമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തല്ലിയാൽ രണ്ട് തിരിച്ചുകൊടുക്കുന്നതാണ് സെമികേഡർ രീതിയെന്ന് കെ. മുരളീധരൻ എംപി. ഇടുക്കി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു. കോൺഗ്രസ് കൊലപാതകത്തെ അപലപിച്ചിരുന്നു. കോൺഗ്രസ് അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കില്ല. ആര് പ്രസിഡന്റ് ആയാലും ആ നയം മാറില്ല. എന്നാൽ അതിന്റെ രീതി മാറുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ എല്ലാവരും പരസ്പരം ബഹുമാനിക്കുന്നു. എന്നാൽ ആർക്കും ആരോടും ആരാധന ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ട് കെപിസിസി അധ്യക്ഷൻ എഴുതിയ കത്ത് അദ്ദേഹം തന്നെ പിൻവലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സ ചർച്ചയാക്കേണ്ടെന്നാണ് കോൺഗ്രസ് തീരുമാനമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ട് കെ. സുധാകരൻ ഇന്നലെയാണ് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് തന്നെ തുറന്ന കത്ത് എഴുതിയത്.

Also read : രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താം..!

കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ തന്റെ കത്ത് ആരംഭിച്ചത് ഇങ്ങനെയാണ്:

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളുടെ ശ്രദ്ധയ്ക്ക് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അയയ്ക്കുന്ന കത്ത്. ‘ആശുപത്രിയിലാണ്, സുഖമായിരിക്കുന്നു.’ കാബിനറ്റ് മീറ്റിംഗിൽ ഓൺലൈനായി പങ്കെടുത്ത മുഖ്യമന്ത്രിയുടെ വാക്കുകൾ ഞങ്ങൾ കേട്ടു. താങ്കൾ സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതിൽ ഞങ്ങൾക്കെല്ലാം വളരെ സന്തോഷമുണ്ട്. പ്രിയപ്പെട്ട വിജയൻ, അങ്ങയുടെ നാട്ടിൽ, കേരളത്തിൽ പ്രജകൾ വളരെ സങ്കടത്തിലാണ്. കൊവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് രോഗബാധ നിയന്ത്രണാതീതമായി പടരുകയാണ്.

മരുമകൻ തലസ്ഥാനത്തുണ്ട് എന്നതിൽ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ! അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കൊടിയേരിയും തങ്ങളുടെ ഉത്തരവാദിത്വം ‘നന്നായി’ തന്നെ നിർവ്വഹിക്കുന്നുണ്ട് എന്ന് അറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കൊടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കൾ അറിയണം. കാനത്തിനുള്ള രാഷ്ട്രീയ വിവേകം പോലും മഹാനായ കൊടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button