Latest NewsNewsFootballSports

മെസിയെക്കാള്‍ മികച്ചവനാണെന്ന് തെളിയിക്കുകയായിരുന്നില്ല പിഎസ്ജിയിലേക്ക് ചേക്കേറിയത്: നെയ്മർ

സൂപ്പർ താരം ലയണൽ മെസിയുമായി ഒരു ഉരസലുമില്ലെന്ന് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മർ. ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് പോയത് മെസിയേക്കാള്‍ മികച്ചവനാണെന്ന് തെളിയിക്കാനല്ലെന്നും നെയ്മര്‍ പറയുന്നു. മെസിയെ ഏറെ ബഹുമാനിക്കുന്നയാളാണ് നെയ്മറെന്നും അദ്ദേഹത്തിന്റെ പിതാവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ ഡോക്യൂമെന്ററിയിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍.

‘മെസിയെക്കാള്‍ മികച്ചവനാണെന്ന് തെളിയിക്കുകയായിരുന്നില്ല പിഎസ്ജിയിലേക്ക് പോകുമ്പോള്‍ നെയ്മറുടെ ലക്ഷ്യം. മെസിയുടെ നിഴലില്‍ നിന്നും പുറത്തു കടക്കാന്‍ വേണ്ടിയും ആയിരുന്നില്ല’. ഡോക്യൂമെന്ററിയില്‍ മെസിയുടെ പിതാവ് പറഞ്ഞു. ബാഴ്‌സലോണയില്‍ മെസ്സിയും സുവാരസുമായി കളിക്കുമ്പോഴായിരുന്നു നെയ്മര്‍ സ്പാനിഷ് ലീഗ് വിട്ട് ഫ്രാന്‍സിലേക്ക് ചേക്കേറിയത്.

Read Also:- കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കാന്‍..!

നെയ്മര്‍ ബാഴ്സലോണ വിട്ടതിന്റെ കാരണം തങ്ങള്‍ക്കും അറിയില്ലെന്ന് മെസിയും ഡോക്യൂമെന്ററിയില്‍ പ്രതികരിച്ചു. നെയ്മറുടെ തീരുമാനം ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ലെന്നാണ് സുവാരസും പ്രതികരിക്കുന്നത്. ബാഴ്‌സിലോണയിലായിരിക്കെ പിഎസ്ജിയ്‌ക്കെതിരേ എംഎസ്എന്‍ സഖ്യം ഒരു വമ്പന്‍ വിജയവും നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button