KozhikodeKeralaNattuvarthaNews

മലയാളി യൗവ്വനം ലഹരിയിൽ? കോ​വി​ഡ് കാ​ലം മ​റ​യാ​ക്കി കേരളത്തിലും ലഹരിനിർമാണം: നേതൃത്വവുമായി യുവതികളും

കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ലം മ​റ​യാ​ക്കി കേ​ര​ള​ത്തിൽ ല​ഹ​രി വിൽപ്പന നടത്തി മാ​ഫി​യ​ സം​ഘ​ങ്ങ​ള്‍ കയ്യിലാക്കുന്നത് കോ​ടി​ക​ള്‍. നേരത്തെ അയൽ സംസ്ഥാനങ്ങളിൽനിന്ന് ല​ഹ​രി എ​ത്തിച്ച് വി​ല്‍​പ​ന നടത്തുകയായിരുന്നു എങ്കിൽ ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ തന്നെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ള്‍ ഇ​തി​ന്‍റെ ഉ​ത്പാ​ദ​ക​രാ​യി​മാ​റി​യി​രി​ക്കു​ന്നു എ​ന്ന വി​വ​ര​മാ​ണ് എ​ക്‌​സൈ​സും പോ​ലീ​സും ന​ല്‍​കു​ന്ന​ത്. ഇ​ത്ത​രം വി​ല്‍​പ​ന കേ​ന്ദ്ര​ങ്ങ​ള്‍ ദിനംപ്രതി വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യും ഇ​തു​വ​ഴി കോ​ടി​ക​ളു​ടെ ഇ​ട​പാ​ടാ​ണ് ന​ട​ക്കു​ന്ന​തെ​ന്നുമാണ് റിപ്പോർട്ട്.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ അ​ട​ച്ചി​ട്ട കെ​ട്ടി​ട​ങ്ങ​ള്‍, മു​റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ള്‍ ഇ​ത്ത​രം ലഹരി നിർമ്മാണ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി ക​ഴി​ഞ്ഞുവെന്നും കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, മലപ്പുറം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് സൂ​ച​ന ല​ഭി​ച്ച​താ​യും അധികൃതർ വ്യക്തമാക്കുന്നു.

യു​വാ​ക്ക​ളു​ടെയും വിദ്യാർത്ഥികളുടെയും ഇടയിൽ വൻ ഡിമാന്റുള്ള എം​ഡി​എം​എ നേ​ര​ത്തെ ബംഗ​ളൂ​രു​വി​ല്‍നി​ന്നും ചെ​ന്നൈ​യി​ല്‍നി​ന്നു​മാ​ണ് കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചിരുന്നത്. എ​ന്നാ​ല്‍ അധികൃതർ ജാ​ഗ്ര​ത വ​ര്‍​ധി​പ്പി​ച്ച​തോ​ടെ മ​യ​ക്ക​മ​രു​ന്ന് ക​ട​ത്താ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​വി​ശേ​ഷ​മാ​ണ്. ദിനംപ്രതി നിരവധി യുവതി യുവാക്കളാണ് ലഹരി മരുന്നുമായി പിടിയിലാകുന്നത്. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ച് അതിലേറെ ലഹരി മരുന്ന് അതിർത്തി കടത്തുന്നുണ്ട് എന്നതാണ് വാസ്തവം.

കർഷകരെയും ദരിദ്രരെയും അവഗണിച്ചു, കേന്ദ്രത്തിന്റേത് പൊള്ളയായ ബജറ്റ്: വിമർശിച്ച് രാഹുൽ ഗാന്ധി

പരിശോധന കർശനമാക്കിയതോടെ എം​ഡി​എം​എ മ​രു​ന്നു​ക​ള്‍ കേ​ര​ള​ത്തി​ല്‍ ത​ന്നെ പാ​ച​കം ചെ​യ്തെ​ടു​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍ ലഹരിമാഫിയ ആ​രം​ഭി​ക്കുകയായിരുന്നു. സംസ്ഥാനത്ത് സ​മീ​പ​കാ​ല​ത്താ​യി എം​ഡി​എം​എ വ്യാ​പ​മാ​കാ​നുള്ള പ്രധാന കാ​ര​ണം ഇതാണ്. ഇന്റർനെറ്റിൽ നിന്നും വിവരങ്ങൾ കരസ്ഥമാക്കി പലയിടത്തുനിന്നായി അസംസ്‌കൃത വസ്തുക്കൾ ശേഖരിച്ചാണ് നിർമ്മാണം. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ള്‍ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രു​മ്പോ​ഴേ​ക്കും അ​വി​ടെ നി​ന്നും മാ​റ്റും.​ ഒ​രു കി​ച്ച​ണി​ല്‍ കുറഞ്ഞത് ര​ണ്ട് കി​ലോ​ഗ്രാം വ​രെ എം​ഡി​എം​എ ഉ​ത്പാ​ദി​പ്പി​ക്കാം.

ഒ​രേ​സ​മ​യം ല​ഹ​രി​വാ​ങ്ങു​ന്ന​വ​രും സം​ഘ​ങ്ങ​ളു​ടെ ഇ​ന്‍​ഫോ​ര്‍​മ​ര്‍​മാ​രു​മാ​യി യു​വാ​ക്ക​ള്‍ മാ​റു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും മു​ന്‍​പി​ല്ലാ​ത്ത വി​ധം ലഹരി കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെന്നും അധികൃതർ പ​റ​യു​ന്നു. ക​ഞ്ചാ​വും ഹാ​ഷി​ഷും ക​ട​ന്ന് ഇ​പ്പോ​ള്‍ എം​ഡി​എം​എ പോ​ലു​ള്ള സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ളാ​ണ് യുവാക്കൾക്ക് പ്രിയം എന്ന് എ​ക്സൈ​സ് വ​കു​പ്പ് വ്യക്തമാക്കുന്നു. ഒ​രു ഗ്രാ​മി​ന് 4,000 രൂ​പ വ​രെ ന​ല്‍​കി​യാ​ണ് യു​വാ​ക്ക​ള്‍ ഇ​ത് വാ​ങ്ങു​ന്ന​ത്. ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ല്‍ ഇ​ത് 10000 രൂ​പ വ​രെ എ​ത്തും.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ മുഖച്ഛായ മാറ്റാന്‍ 400 വന്ദേഭാരത് ട്രെയിനുകള്‍

സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്കി​ട​യിലും യുവാക്കൾക്കിടയിലും ഇ​തി​ന്‍റെ ഉ​പ​യോ​ഗം അ​ധി​ക​മാ​യി​രി​ക്കു​ന്ന​ത്. പ്രാഥമിക ഘട്ടത്തിൽ തന്നെ കേ​ര​ള​ത്തി​ലെ എം​ഡി​എം​എ കു​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനുള്ള നീക്കത്തിലാണ് എ​ക്സൈ​സും മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളും. എം​ഡി​എം​എ ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​താ​യി ഈ​യി​ടെ എ​ക്സൈ​സ് ഡി​പാ​ര്‍​ട്മെ​ന്‍റ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

സ്നേ​ഹി​ത​ന്‍റെ​യോ കാ​മു​ക​ന്‍റെ​യോ നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി ആ​ദ്യ​ഡോ​സ് എ​ടു​ക്കു​ന്ന​വ​രാ​ണ് പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ അ​ധി​കം പേ​രും. ലഹരിക്ക് അ​ടി​മ​യാ​കു​ന്ന ഇ​വ​ര്‍ പി​ന്നീ​ട് ഡ്ര​ഗ് വാ​ഹ​ക​രാ​യി മാ​റു​ന്നു. ഈ ​സ്ത്രീ​ക​ളി​ല്‍ പ​ല​രും കു​റ​ച്ചു ക​ഴി​ഞ്ഞാ​ല്‍ കു​ക്കിം​ഗി​ലേ​ക്ക് തി​രി​യു​ന്ന അ​വ​സ്ഥ​യുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. അടുത്തിടെ പിടികൂടിയ പല കേസുകളിലും യുവതികളാണ് സംഘത്തിന് നേതൃത്വം നൽകിയിരുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button