Latest NewsNewsFootballSports

ലോകകപ്പ് യോഗ്യതാ മത്സരം: തോൽവിയറിയാതെ അർജന്റീന, ബ്രസീലിന് തകർപ്പൻ ജയം

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനക്കും ബ്രസീലിനും തകര്‍പ്പന്‍ ജയം. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന തകർത്തപ്പോൾ പരാഗ്വെയെ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീൽ തകർത്തത്. തോൽവിയറിയാതെ തുടർച്ചയായ 29 മത്സരങ്ങൾ ജയിച്ച് മുന്നേറുകയാണ് അർജന്റീന.

മത്സരത്തിന്റെ 29-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്. സൂപ്പർതാരം ലയണൽ മെസിയില്ലാതെ തുടർച്ചയായ രണ്ടാം മത്സരത്തിനിറങ്ങിയ അർജന്റീനയുടെ വിജയക്കുതിപ്പിന് തടയിടാൻ കരുത്തരായ കൊളംബിയക്കും കഴിഞ്ഞില്ല. ഇതോടെ പോയിന്‍റ് പട്ടികയില്‍ കൊളംബിയ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Read Also:- കൂണിന്റെ ആരോഗ്യ ഗുണങ്ങൾ!

അവസാന ആറ് യോഗ്യതാ മത്സരങ്ങളിൽ കൊളംബിയക്ക് ഇതുവരെ വിജയിക്കാനായിട്ടില്ല. മറ്റൊരു മത്സരത്തിൽ ഉറുഗ്വെ വെനിസ്വെലെയെ 4- 1 ന് തോൽപ്പിച്ചു. ലോകകപ്പ് യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഉറുഗ്വെക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു. ഈ ജയത്തോടെ ഉറുഗ്വെ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button