AlappuzhaLatest NewsKeralaNattuvarthaNews

വാവാ സുരേഷിനെതിരെ പൊതുബോധം വളർത്താൻ ശ്രമിക്കുന്നവരോട് ജോൺ ഡിറ്റോയ്ക്ക് പറയാനുള്ളത്

വാവാ സുരേഷിനെപ്പോലെ ഒന്നു നിഷ്കളങ്കമായി ചിരിക്കാൻ പോലുമാവാത്ത നമ്മളിൽ ചിലരാണ് അദ്ദേഹത്തിന്റെ പാഷന് അതിർത്തി നിശ്ചയിക്കുന്നത്

ആലപ്പുഴ: പാമ്പ് പിടിക്കുന്നതിനിടയിൽ മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുകയാണ് വാവ സുരേഷ്. സാഹചര്യം ഇതായിരിക്കെയും നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ വാവ സുരേഷിനെതിരെ രംഗത്ത് വന്നത്. വാവ സുരേഷിന് പാമ്പുകളെ പിടിക്കാൻ അറിയില്ല, പാമ്പുകയുമായി ഷോ നടത്തുകയാണ് എന്നിങ്ങനെ നിരവധി വിമർശനങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്. വാവാ സുരേഷിനെതിരെ പൊതുബോധം വളർത്താൻ ശ്രമിക്കുന്നവരോട് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ.

‘മുലകുടിക്കുന്ന കുഞ്ഞ് ചിലപ്പോൾ തന്റെ കുഞ്ഞരിപ്പല്ലുകൊണ്ട് അമ്മയെ കടിക്കും.അമ്മയ്ക്കു വേദനിച്ചാലും ഒരു സുരക്ഷിതമാനദണ്ഡവുമുപയോഗിക്കാതെ വീണ്ടും അമ്മ കുഞ്ഞിനു പാൽ കൊടുക്കും. എന്ത് സുരക്ഷാ മുൻകരുതലാണ് അമ്മ സ്വീകരിക്കേണ്ടത്?.’ ജോൺ ഡിറ്റോ ചോദിക്കുന്നു. ഒരു പ്രാവശ്യം ഔട്ടായതിനാൽ സച്ചിൻ ടെൻഡുക്കർ ക്രിക്കറ്റ് നിർത്തിയിട്ടില്ലെന്നും ഒരുപടം തോറ്റുപോയതിനാൽ മമ്മുട്ടിയോട് അഭിനയം നിർത്താൻ ആരും പറയില്ലെന്നും ജോൺ ഡിറ്റോ കൂട്ടിച്ചേർത്തു.

വാവാ സുരേഷിനെ അദ്ദേഹത്തിന്റെ പാഷനനുസരിച്ച് വിടണമെന്നും ഒരു മുഖ്യമന്ത്രിക്കു നൽകുന്ന ശ്രദ്ധയും പരിചരണവും സംസ്ഥാനം അദ്ദേഹത്തിന് നൽകുന്നുണ്ടെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

അച്ഛനില്ലാത്ത കുട്ടിയെ ​പ്രിയങ്ക ഗാന്ധി കഷ്ടപ്പെടുത്തുന്നു: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അദിതി സിങ്

മുലകുടിക്കുന്ന കുഞ്ഞ് ചിലപ്പോൾ തന്റെ കുഞ്ഞരിപ്പല്ലുകൊണ്ട് അമ്മയെ കടിക്കും.
അമ്മയ്ക്കു വേദനിച്ചാലും ഒരു സുരക്ഷിതമാനദണ്ഡവുമുപയോഗിക്കാതെ വീണ്ടും അമ്മ
കുഞ്ഞിനു പാൽ കൊടുക്കും. എന്ത് സുരക്ഷാ മുൻകരുതലാണ് അമ്മ സ്വീകരിക്കേണ്ടത്?
വാവാ സുരേഷിനെതിരെ പൊതുബോധം വളർത്താൻ ശ്രമിക്കുന്നവരോട് വേറെന്താണ് പറയുക? ശത്രുരാജ്യത്തിനു നേരെ ഫൈറ്റർ വിമാനം പറത്തുന്ന പോരാളിയോട് നിങ്ങൾ സുരക്ഷിതത്ത്വത്തെപ്പറ്റി സംസാരിച്ചു നോക്കൂ.. മരണം പോലും അവനെ അലട്ടുകയില്ല. അവനൊരു നിയോഗമുണ്ട്. വാവാ സുരേഷിനെ അദ്ദേഹത്തിന്റെ പാഷനനുസരിച്ച് വിടുക.

അദ്ദേഹത്തിനു സംഭവിക്കുന്ന അപകടങ്ങളിൽ നിന്നും നമുക്ക് കരകയറ്റാം.
നമുക്ക് വേണ്ടി സംസ്ഥാനഗവൺമെന്റ് ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്.
ഒരു മുഖ്യമന്ത്രിക്കു നൽകുന്ന ശ്രദ്ധയും പരിചരണവും അദ്ദേഹത്തിന് നൽകുന്നുണ്ട്. അദ്ദേഹം ആരോഗ്യവാനായി തിരിച്ചു വരാൻ പ്രാർത്ഥിക്കാം. വാവാ സുരേഷിനെപ്പോലെ ഒന്നു നിഷ്കളങ്കമായി ചിരിക്കാൻ പോലുമാവാത്ത നമ്മളിൽ ചിലരാണ് അദ്ദേഹത്തിന്റെ പാഷന് അതിർത്തി നിശ്ചയിക്കുന്നത്. ഒരു പ്രാവശ്യം ഔട്ടായതിനാൽ സച്ചിൻ ടെൻഡുക്കർ ക്രിക്കറ്റ് നിർത്തിയിട്ടില്ല. ഒരുപടം തോറ്റുപോയതിനാൽ മമ്മുട്ടിയോട് അഭിനയം നിർത്താൻ ആരും പറയില്ല. തിരിച്ചു വാ സുരേഷേ.. മിടുക്കനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button