Latest NewsNewsIndia

പാംഗോങ്ങിലെ ചൈനീസ് പാലം അനധികൃതം: ഈ മേഖലകള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് കുറുകെ ചൈന നിർമ്മിക്കുന്ന പാലം അനധികൃതമെന്ന് കേന്ദ്രസര്‍ക്കാര്‍. 1962 മുതല്‍ ചൈന അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭാഗങ്ങളില്‍ കൂടിയാണ് പാലം നിര്‍മിക്കുന്നതെന്ന് സര്‍ക്കാര്‍ രേഖാമൂലം പാര്‍ലമെന്റിനെ അറിയിച്ചു. ഈ അനധികൃത കൈവശപ്പെടുത്തലിനെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ജമ്മു കശ്മീരിലേയും ലഡാക്കിലേയും തര്‍ക്കമേഖലകള്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രം വ്യഅറിയിച്ചു. ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും മറ്റ് രാജ്യങ്ങള്‍ ബഹുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അരക്കിലോമീറ്റര്‍ നീളത്തിൽ ചൈന പണിയുന്ന പാലത്തിന്റെ 400 മീറ്ററിലേറെ പണി പൂർത്തിയായി. എട്ട് മീറ്റര്‍ വീതിയിലാണ് പാലത്തിന്റെ നിർമ്മാണം. 2020 ല്‍ ഇന്ത്യയുമായി സംഘര്‍ഷമുണ്ടായപ്പോള്‍ ചൈനീസ് സേനയുടെ ആശുപത്രികളും പാര്‍പ്പിടങ്ങളും ഇവിടെയായിരുന്നു. പാംഗോങ്ങിന്റെ വടക്കേക്കരയിലുള്ള പട്ടാളത്തിന് റുടോങ്ങിലെത്താന്‍ തടാകംചുറ്റി ഇപ്പോള്‍ ഏതാണ്ട് 200 കിലോമീറ്ററോളം വാഹനത്തില്‍ സഞ്ചരിക്കണം. പാലവും റോഡുമെത്തുന്നതോടെ ഈ ദൂരം 50 കിലോമീറ്ററായി കുറയും.

അശ്വത്ഥാമാവ് വെറും ഒരു ആനയല്ല: പുര കത്തുമ്പോൾ വാഴ വെട്ടുന്ന തന്ത്രവുമായി പ്രസാധക ലോകം

ചൈനയുമായുള്ള അതിര്‍ത്തിയായ യഥാര്‍ഥ നിയന്ത്രണരേഖയെന്ന് ഇന്ത്യ അവകാശപ്പെടുന്ന പാംഗോങ് തടാകത്തിന്റെ ഏറ്റവും വീതികുറഞ്ഞ സ്ഥലത്താണ് പാലം പണിയുന്നത്. 60 വര്‍ഷംമുമ്പ് ചൈന അനധികൃതമായി കൈവശപ്പെടുത്തിയ പ്രദേശത്താണ് പാലം പണിയുന്നതെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button