Latest NewsNewsSaudi ArabiaInternationalGulf

മാസ്‌ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: മാസ്‌ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ പൊതു ഇടങ്ങളിൽ മാസ്‌കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടിപ്പിഴ ചുമത്തും. ഇത്തരത്തിൽ ഒരു ലക്ഷം റിയാൽ വരെ പിഴ തുകയായി ചുമത്തപ്പെടാമെന്നും സൗദി വ്യക്തമാക്കി.

Read Also: 3 വർഷത്തിലേറെയായി ശിവശങ്കറാണ് തന്‍റെ ജീവിതത്തിന്‍റെ ഭാഗം: തന്നെ നശിപ്പിച്ചത് ശിവശങ്കർ: സ്വപ്ന സുരേഷ്

പൊതുഇടങ്ങളിൽ മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നത് കോവിഡ് പ്രതിരോധ നടപടികളുടെ ലംഘനമായി കണക്കാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മുഴുവൻ പൊതുസമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി മാസ്‌കുകൾ കൃത്യമായി ഉപയോഗിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

മുഴുവൻ പൊതുസമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി മാസ്‌കുകൾ കൃത്യമായി ഉപയോഗിക്കണമെന്നാണ് സൗദി അറേബ്യ നൽകിയിരിക്കുന്ന നിർദ്ദേശം. സൗദിയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മാസ്‌ക് ഉപയോഗം വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്.

Read Also: ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിച്ചതിന്റെ മുഴുവൻ രേഖകളും ഹാജരാക്കണം: സർക്കാരിന് നിർദേശവുമായി ലോകായുക്ത

shortlink

Related Articles

Post Your Comments

Related Articles


Back to top button