Latest NewsIndia

പ്രവർത്തിക്കുന്നത് നിയമവ്യവസ്ഥ അടിസ്ഥാനമാക്കി : ഭരണഘടന ഭഗവദ്ഗീതയ്ക്ക് തുല്യമെന്ന് കർണാടക ഹൈക്കോടതി

ബംഗളൂരു: പ്രവർത്തിക്കുന്നത് നിയമവ്യവസ്ഥ അടിസ്ഥാനമാക്കിയെന്ന് കർണാടക ഹൈക്കോടതി. ഇന്ത്യൻ ഭരണഘടന, തങ്ങൾക്ക് ഭഗവദ്ഗീതയ്ക്ക് തുല്യമെന്നും കോടതി വ്യക്തമാക്കി. ഹിജാബ് വിഷയത്തിൽ സമർപ്പിക്കപ്പെട്ട ഹർജിയ്ക്കു മേൽ വാദം കേൾക്കവേയാണ് കർണാടക ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിയമവ്യവസ്ഥയനുസരിച്ചും പ്രസക്തമായ കാരണങ്ങളെ ആസ്പദമാക്കിയും മാത്രമേ മുന്നോട്ടുപോകൂവെന്ന് കോടതി പ്രഖ്യാപിച്ചു.

മുതിർന്ന അഭിഭാഷകനായ അഡ്വക്കേറ്റ് ദേവദത്ത് കാമത്ത് ആണ് ഹിജാബ് ധരിക്കാൻ അനുമതി തേടി കോടതിയിൽ ഹർജി നൽകിയ ഹർജിക്കാരനെ കോടതിയിൽ പ്രതിനിധീകരിച്ചത്.
ശിരോവസ്ത്രം അണിയേണ്ടത് മുസ്ലിം മതത്തിന്റെ അടിസ്ഥാനപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്ന് അഡ്വക്കേറ്റ് ദേവദത്ത് കാമത്ത് കോടതിയിൽ വാദിച്ചു. എന്നാൽ, യൂണിഫോമിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിൽ ഇളവുകൾ ആവശ്യമുള്ളവർ കോളേജ് വികസന സമിതിയെ സമീപിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. നീതിന്യായ വ്യവസ്ഥ മുന്നോട്ടു പോകുന്നത് വിശ്വാസങ്ങളും വികാരങ്ങളും അടിസ്ഥാനമാക്കിയല്ലെന്നും ഹൈക്കോടതി പ്രഖ്യാപിച്ചു.

കർണ്ണാടകയിൽ വിദ്യാലയങ്ങളിലെ യൂണിഫോം വിഷയം കത്തിക്കയറുകയാണ്. ഹിജാബ് വിഷയത്തിൽ വിദ്യാർഥികളും പൊതുസമൂഹവും രണ്ടു ചേരിയായി തിരിഞ്ഞിരിക്കുന്നു. ഒരു വിഭാഗത്തിന് മാത്രം മതപരമായ ഇളവുകൾ കൊടുക്കാൻ സമ്മതിക്കില്ലെന്ന വാശിയിലാണ് ഭൂരിപക്ഷം വിദ്യാർഥികളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button