Latest NewsKeralaIndiaNews

കേന്ദ്ര സർക്കാരിന്റെ ആത്മനിര്‍ഭര്‍ നയത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഹൈദരാബാദിലെ ഷംഷാബാദിലുളള ശ്രീ രാമാനുജാചാര്യയുടെ സമത്വ പ്രതിമയെ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന്റെ ആത്മനിര്‍ഭര്‍ നയത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതിയ ഇന്ത്യ ചൈന നിര്‍ഭര്‍ ആണോയിതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു വിമർശനം.

Also Read : ഹിജാബ് വിവാദത്തിനു പിന്നില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തല്‍ മാത്രം ലക്ഷ്യം : ചീഫ് ഇമാം ഉമര്‍ അഹമ്മദ് ഇല്യാസി

ഹൈദരാബാദില്‍ രാമാനുജാചാര്യയുടെ 216 അടി ഉയരത്തിലുളള പ്രതിമ ചൈനീസ് കോര്‍പറേഷന്‍ നിര്‍മിച്ചതാണെന്നു പ്രൊജക്ടിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. ഈ മാസം അഞ്ചിന് പ്രധാന മന്ത്രി പ്രതിമ അനാഛാദനം ചെയ്യും.

പ്രതിമ ഹൈദരാബാദില്‍ 45 ഏക്കര്‍ വരുന്ന കെട്ടിടസമുച്ചയത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പഞ്ചലോഹത്തിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. സമത്വ പ്രതിമ ചൈനയില്‍ നിര്‍മിച്ചതാണ്. പുതിയ ഇന്ത്യ ചൈന നിര്‍ഭര്‍ ആണ് എന്നു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button