Latest NewsUAENewsInternationalGulf

ആരോഗ്യ, വിനോദ സഞ്ചാര മേഖലകളിൽ കൂടുതൽ സഹകരണം: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് യുഎഇയും ഇസ്രായേലും

ദുബായ്: ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള നടപടികളുമായി യുഎഇയും ഇസ്രായേലും. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. പകർച്ചവ്യാധിയടക്കമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അബുദാബിയിൽ നൂതന സംവിധാനങ്ങളുള്ള ആശുപത്രി നിർമിക്കുമെന്നാണ് ഇസ്രയേൽ കോൺസുലേറ്റ് നൽകിയിരിക്കുന്ന വാഗ്ദാനം.

Read Also: മെയ്ക് ഇന്‍ ഇന്ത്യയെ പിന്തുണയ്ക്കാത്തവര്‍ക്ക് യാതൊരു നികുതി ഇളവും നല്‍കില്ല, പ്രധാനമന്ത്രിയുടെ നിലപാടില്‍ മാറ്റമില്ല

ആരോഗ്യപരിപാലനം, മെഡിക്കൽ ഡേറ്റ സംരക്ഷണം, സൈബർ സുരക്ഷ, മെഡിക്കൽ വിദ്യാഭ്യാസം, നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകൾ തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. കോവിഡ് പ്രതിരോധത്തിനായി സംയുക്ത ഗവേഷണങ്ങൾക്കു തുടക്കം കുറിക്കും. ഇതിനോടനുബന്ധിച്ച് ഇരുരാജ്യങ്ങളിലെയും ആരോഗ്യവിദഗ്ധർ പരസ്പരം സന്ദർശനം നടത്തുകയും വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും. പുതിയ ടൂറിസം പദ്ധതികൾക്ക് രൂപം നൽകാനും തീരുമാനമുണ്ട്. 10 വർഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2020 സെപ്റ്റംബർ 15നാണ് ഇസ്രയേൽ-യുഎഇ സൗഹൃദം ആരംഭിക്കുന്നത്.

Read Also: 17-കാരിയായ ഭാര്യയുടെ തല വെട്ടിയെടുത്ത് തെരുവിലൂടെ നടന്നു: യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button