Latest NewsSaudi ArabiaNewsGulf

പൈതൃക സ്ഥലങ്ങൾ സംരക്ഷിക്കാൻ കരാർ: തീരുമാനവുമായി സൗദി

റിയാദ്: പൈതൃക സ്ഥലങ്ങൾ സംരക്ഷിക്കാൻ കരാറിൽ ഒപ്പുവെച്ച് സൗദി. രാജ്യത്തെ ചരിത്ര-സാംസ്‌കാരിക പ്രാധാന്യമുള്ള പൈതൃക സ്ഥലങ്ങളും പ്രകൃതി സ്മാരകങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സൗദിയുടെ നടപടി. ദിറിയ ഗേറ്റ് ഡെവലപ്‌മെന്റ് അതോറിറ്റിയും സ്മാരകങ്ങളും സ്ഥലങ്ങളും സംബന്ധിച്ച രാജ്യാന്തര കൗൺസിലിന്റെ സൗദി നാഷണൽ കമ്മിറ്റിയുമായാണ് കരാറിൽ ഒപ്പിട്ടത്.

Read Also: അഹമ്മദാബാദ് സ്‌ഫോടനത്തിന് കേരളത്തില്‍നിന്ന് 4 ബൈക്ക് : ഈരാറ്റുപേട്ടക്കാരായ ഇരട്ടകൾ വാഗമൺ ക്യാമ്പിലും പങ്കെടുത്തു

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച തുറൈഫ് ജില്ലയിലെ ചരിത്രപ്രസിദ്ധമായ ദിറിയയും ഇതുവരെ തിരിച്ചറിയപ്പെടാതെ കിടക്കുന്ന മറ്റ് സ്ഥലങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം തയ്യാറാക്കിയിരിക്കുന്നത്. ദിറിയ ഗേറ്റ് ഡെവലപ്മെന്റ് അതോറിറ്റി (ഡിജിഡിഎ)യും ഇന്റർനാഷനൽ കൗൺസിൽ ഓൺ മോനുമെന്റ്‌സ് ആൻഡ് സൈറ്റ്‌സ് (ഐസിഒഎംഒഎസ്) കമ്മിറ്റികൾ തമ്മിലുള്ള ഏകോപനത്തിന്റെയും സഹകരണത്തിന്റെയും നിലവാരം ഉയർത്താൻ കരാർ സഹായിക്കും. ഡിജിഡിഎയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെറി ഇൻസെറില്ലോയും സൗദി ഐകോമോസ് പ്രസിഡന്റ് പ്രിൻസസ് ഡോ. നൗഫ് ബിൻത് മുഹമ്മദ് ബിൻ ഫഹദുമാണ് കരാറിൽ ഒപ്പുവെച്ചത്.

Read Also: ‘താമരക്കണ്ണനുറങ്ങേണം’, പ്രതിഷേധവുമായെത്തിയ കോൺഗ്രസ്‌ പ്രവർത്തകർ രാജ്യസഭയിൽ കിടന്നുറങ്ങിപ്പോയി

shortlink

Related Articles

Post Your Comments

Related Articles


Back to top button