Latest NewsNewsFootballSports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് വോള്‍വ്‌സ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് വോള്‍വ്‌സ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വോള്‍വ്‌സ് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ മുന്‍തൂക്കം ലെസ്റ്ററിനായിരുന്നുവെങ്കിലും ജയം പിടിച്ചെടുത്ത വോള്‍വ്‌സ് ടോട്ടന്‍ഹാമിനെ മറികടന്ന് ലീഗില്‍ ഏഴാം സ്ഥാനത്തെത്തി. ഒമ്പതാം മിനിറ്റില്‍ റൗള്‍ ഹിമനസ് നല്‍കിയ പന്തില്‍ നിന്നു ലോങ് റേഞ്ചറിലൂടെ റൂബന്‍ നെവസാണ് വോള്‍വ്‌സിന് ആദ്യ ഗോള്‍ സമ്മാനിച്ചത്.

എന്നാല്‍, ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ ലെസ്റ്റര്‍ മത്സരത്തില്‍ സമനില നേടി. ആല്‍ബ്രൈറ്റന്റെ പാസില്‍ നിന്നു ലുക്മാനാണ് ലെസ്റ്ററിനായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഡന്റന്‍ക്കറിന്റെ പാസില്‍ നിന്ന് അതുഗ്രന്‍ ലോങ് റേഞ്ചറിലൂടെ ഷെയ്മക്കലിനെ മറികടന്ന ഡാനിയേല്‍ പോഡന്‍സ് വോള്‍വ്‌സിന് വിജയഗോള്‍ സമ്മാനിക്കുകയായിരുന്നു.

Read Also:- ചുണ്ടുകൾക്ക് സൗന്ദര്യവും ആരോഗ്യവും നൽകാൻ ‘ബീറ്റ്റൂട്ട്’

പരിക്കില്‍ നിന്നു മടങ്ങി വന്ന പോഡന്‍സിന്റെ സീസണിലെ ലീഗിലെ ആദ്യ ഗോളായിരുന്നു ഇത്. 29 മത്സരങ്ങള്‍ക്ക് ശേഷമാണ് താരം പ്രീമിയര്‍ ലീഗില്‍ ഗോള്‍ നേടുന്നത്. പിന്നീട്, സമനില നേടാനുള്ള ലെസ്റ്റര്‍ ശ്രമങ്ങള്‍ തുടർന്നെങ്കിലും വോള്‍വ്‌സ് പ്രതിരോധവും ഗോള്‍ കീപ്പര്‍ ജോസെ സായെയും മറികടക്കാനായില്ല.

shortlink

Related Articles

Post Your Comments


Back to top button