KeralaLatest NewsNews Story

‘ഉത്തരേന്ത്യയിൽ ഒരു കാക്ക കരഞ്ഞാൽപോലും ഷേവ് ചെയ്യാൻ ക്ഷൗരക്കത്തിയുമെടുത്ത് വടക്കോട്ടോടുന്ന ടീമുകൾ ഒന്നും ഇതറിഞ്ഞില്ല’

ഒരു പക്ഷേ ഇതുവരെ കണ്ടതിലും കേട്ടതിലും അറിഞ്ഞതിലും വച്ചു ഏറ്റവും മൃഗീയവും മന:സാക്ഷിയെ പൊള്ളിക്കുന്നതുമായ ക്രൂരതയാണ് മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന ആ പെൺകുട്ടി നേരിട്ടത്

അഞ്ജു പാർവതി പ്രഭീഷ്

ഉത്തരേന്ത്യയിൽ ഒരു കാക്ക കരഞ്ഞാൽ പോലും ഷേവ് ചെയ്യാൻ ക്ഷൗരക്കത്തിയുമെടുത്ത് വടക്കോട്ട് ഓടുന്ന ടീമുകൾ ഒന്നും കണ്മുന്നിൽ ഇത്രയും മൃഗീയമായ ഒരു പീഢനം നടന്നിട്ട് അത് അറിഞ്ഞിട്ടും ഇല്ല, കണ്ടിട്ടും കേട്ടിട്ടും ഇല്ല. സ്ഥലത്തെ പ്രധാന അന്തിണികളുടെയും അന്തംസിന്റെയും സോ കോൾഡ് പാത്രിയാർക്കീസ് ഫെമിനിച്ചികളുടെയും പ്രൊഫൈലുകളിൽ ഡ്രോൺ പറത്തിനോക്കിയിട്ടു പോലും പേരിന് പോലും ഒരു പ്രതികരണം – ങേ ഹേ ! ഇല്ലാ ! അവരാരും അറിഞ്ഞിട്ടില്ല!

ഒരു പക്ഷേ ഇതുവരെ കണ്ടതിലും കേട്ടതിലും അറിഞ്ഞതിലും വച്ചു ഏറ്റവും മൃഗീയവും മന:സാക്ഷിയെ പൊള്ളിക്കുന്നതുമായ ക്രൂരതയാണ് മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന ആ പെൺകുട്ടി നേരിട്ടത്. ഒരമ്മയും ജീവിതത്തിൽ ഒരിക്കലും കാണരുതേ എന്നാഗ്രഹിക്കുന്ന, നികൃഷ്ടമായ കാഴ്ചയാണ് കിടക്കപ്പായയിൽ നിർജ്ജീവമായി കിടന്നുകൊണ്ട് ആ അമ്മയ്ക്ക് കാണേണ്ടി വന്നത്. അതിനികൃഷ്ടമായ ഈ ബ്രൂട്ടൽ റേപ്പ് നടന്നത് അങ്ങ് ഉത്തരേന്ത്യയില്ലായിരുന്നില്ല ! ഡൈബത്തിന്റെ സ്വന്തം നാട് എന്നു അപരനാമമുള്ള, ഇരട്ട ചങ്കുള്ള തമ്പ്രാൻ ഭരണവും ആഭ്യന്തരവും കയ്യാളുന്ന കേരളത്തിലെ മലപ്പുറത്ത് ആയിരുന്നു മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്.

തളർന്ന് കിടക്കുന്ന അമ്മയ്‌ക്കരികിൽ വെച്ച് മകളെ ക്രൂരമായി പീഡിപ്പിച്ച അതിദാരുണമായ സംഭവം നടന്നത് മലപ്പുറം അരീക്കോട് കാവനൂരിലാണ്. പ്രാഥമിക കൃത്യങ്ങൾക്ക് പോലും കട്ടിലിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അമ്മയെ പരിചരിക്കുന്നത് മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന മകളാണ്. ഈ മകളെയാണ് രണ്ടു് ദിവസം മുമ്പ് അർദ്ധരാത്രി വാടക ക്വാർട്ടേഴ്‌സിന്റെ കതക് ചവിട്ടി തുറന്ന് അകത്ത് കയറിയ പ്രതി പീഡിപ്പിച്ചത്. തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളർന്നു കിടക്കുന്ന അമ്മയ്‌ക്ക് കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ.

തന്നെ ഒന്നും ചെയ്യല്ലേ എന്ന് കരഞ്ഞു കാലുപിടിച്ച പെൺകുട്ടിയെ വലിച്ചിഴച്ചു കഴുത്തിൽ കുത്തിപ്പിടിച്ച് അമ്മയ്ക്ക് മുന്നിലിട്ട് പീഡിപ്പിച്ചവൻ നാട്ടിലെ സ്ഥിരം ക്രിമിനൽ. പേര് മുട്ടാളൻ ശിഹാബ്. പോലീസ് അറസ്റ്റ് ചെയ്ത പ്രതി പുറത്തു വന്നാൽ പെൺകുട്ടിയെയും സാക്ഷി പറഞ്ഞ അയൽക്കാരെയും കൊല്ലുമെന്ന് ഭീഷണിയും മുഴക്കി. ഇന്നലെ ചില മീഡിയകളിൽ വാർത്തയും പെൺകുട്ടി സംഭവത്തെ കുറിച്ച് പറയുന്ന ഓഡിയോയും ഒക്കെ വന്നിരുന്നു. ചങ്ക് പറിയുന്ന നോവോടെ മാത്രമേ അത് കേൾക്കാൻ കഴിയൂ. എന്നിട്ട് ഈ വാർത്ത എത്രമേൽ ഇവിടെ സെൻസേഷണൽ ആയി? എത്രപ്പേർ ഇതേക്കുറിച്ച് ചർച്ച ചെയ്തു?

ഇത്രയ്ക്കും അതിനികൃഷ്ടമായ ഒരു സംഭവം ഉണ്ടായിട്ടും അതിനെ സമർത്ഥമായി മൗനത്തിൻ്റെ കൂട്ടിൽ അടയ്ക്കുന്ന നിശബ്ദതയുടെ പേരാണ് നവോത്ഥാന കേരളം. സാൻഡ് വിച്ച് എന്ന ഒരൊറ്റ വാക്കിൽ പിടിച്ച് റേപ്പ് ജോക്കും ബഹിഷ്കരണവുമായി നടന്ന ടീമുകളൊക്കെ ഉറക്കത്തിലാണ്. വട്ടപ്പൊട്ട് എന്ന് കേട്ടയുടനെ സ്ത്രീവിരുദ്ധത ആരോപിച്ച്‌ വലിയ പൊട്ട് ചലഞ്ച് നടത്തിയ ഒറ്റയെണ്ണവും മലപ്പുറം സ്റ്റാൻഡിലേയ്ക്ക് വണ്ടി വീട്ടിട്ടില്ല. മൈലേജ് കിട്ടാൻ എവിടെ ഹാഷ് ടാഗ് ഇടണം എവിടെ സേവ് പറയണം എന്ന് നല്ല ബോധം ഉള്ള അസ്സൽ അരാജകവാദികളാണ് ഇവിടുത്തെ മെയിൻ – സ്ട്രീം സാംസ്കാരിക നായകളും ബുദ്ധിജീവികളും ഫെമിനിച്ചികളും എന്ന് ഒരിക്കൽ കൂടി അടിവരയിടുന്നു മലപ്പുറത്തെ കാവനൂർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button