Latest NewsNewsFood & CookeryLife StyleHealth & Fitness

പട്ടിണി കിടക്കണ്ട: ശരീരഭാരം വണ്ണം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

വണ്ണം കുറയ്ക്കാന്‍ പലരും പട്ടിണി കിടക്കാറുണ്ട്. എന്നാല്‍, ഇത് തെറ്റായ കാര്യമാണ്. ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ബാധിക്കും. അതിനാല്‍, മിതമായ അളവില്‍ കുറഞ്ഞത് മൂന്ന് നേരം എങ്കിലും ഭക്ഷണം കഴിക്കണം.അത്തരത്തിൽ,ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ആപ്പിൾ

അനാരോഗ്യകരമായ ബോഡി മാസ് ഇൻഡക്സ് കുറയ്ക്കാൻ ആപ്പിൾ സഹായിക്കും. കലോറി കുറഞ്ഞ ആപ്പിളിൽ നാരുകളാൽ സമ്പന്നമാണ്. ഇത് ദഹന ആരോഗ്യം നിയന്ത്രിക്കുകയും വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. അതുവഴി ദിവസം മുഴുവൻ അധിക കലോറി ഉപഭോഗം കുറയ്ക്കും.

Read Also  :  ഉപരോധം പലവിധം: റഷ്യയിലെ വരാനിരിക്കുന്ന സിനിമാ റിലീസുകൾ നിർത്തിവെച്ച് പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. ഗ്രീൻ ടീയിലെ കാറ്റെച്ചിന്റെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമായ കഫീൻ ഇതിൽ അടങ്ങിയിട്ടുണ്ട്.

Read Also  :  വിദേശരാജ്യങ്ങളില്‍ മെഡിസിന്‍ പഠിക്കുന്ന 90 % വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുന്നു

ബദാം

ബദാം ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ്. ഇത് മൊത്തത്തിലുള്ള ബോഡി മാസ് സൂചിക നിലനിർത്താനും കുറയ്ക്കാനും സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button