KeralaLatest NewsIndia

കേന്ദ്രം തിരികെ എത്തിച്ച 40 മലയാളി വിദ്യാർത്ഥികൾ 12 മണിക്കൂറായി ഡൽഹിയിൽ: കേരള സർക്കാരിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ

ഇവർക്ക് പിന്നാലെ എത്തിയ പലരെയും നാട്ടിൽ എത്തിച്ചെങ്കിലും ഇവർ 12 മണിക്കൂറായി ഡൽഹിയിൽ തുടരുകയാണെന്നാണ് പരാതി.

ന്യൂഡൽഹി: : യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലെത്തിയിട്ടും, തിരികെ നാട്ടിലേയ്‌ക്ക് പോകാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി മലയാളി വിദ്യാർത്ഥികൾ. 40 മലയാളി വിദ്യാർത്ഥികളാണ് ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ കേരളത്തിലേക്കുള്ള വിമാനത്തിൽ പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി ഉയരുന്നത്. ഇവർക്ക് പിന്നാലെ എത്തിയ പലരെയും നാട്ടിൽ എത്തിച്ചെങ്കിലും ഇവർ 12 മണിക്കൂറായി ഡൽഹിയിൽ തുടരുകയാണെന്നാണ് പരാതി.

‘യുക്രെയ്‌നിൽ നിന്നും തിരികെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര സർക്കാർ വാഗ്ദാനം നിറവേറ്റി. എന്നാൽ, കേരള സർക്കാർ പറഞ്ഞ ഉറപ്പ് പാഴ് വാക്കാകുകയാണ്. ഇന്ത്യയിലെത്തിയാൽ, ഉടൻ തന്നെ കേരളത്തിലേയ്‌ക്ക് തിരികെ വരാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, ഇത്രയും മണിക്കൂറായിട്ടും, കേരളത്തിലേക്കുള്ള വിമാനത്തിൽ പ്രവേശിപ്പിച്ചില്ല’ വിദ്യാർത്ഥികൾ പറയുന്നു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button