Latest NewsUAENewsInternationalGulf

സ്‌കൂൾ ബസുകൾക്കായുള്ള മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി

അബുദാബി: സ്‌കൂൾ ബസുകൾക്കായുള്ള മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി. സ്‌കൂൾ ബസുകളുടെ യാത്രാ ദൈർഘ്യം 75 മിനിറ്റിൽ കൂടരുതെന്നാണ് അബുദാബി വിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. നിലവാരമുള്ള വാഹനങ്ങളിൽ ന്യായമായ നിരക്ക് വാങ്ങിയാകണം സ്‌കൂൾ ഗതാഗതസംവിധാനം ഒരുക്കേണ്ടതെന്നും നിർദ്ദേശമുണ്ട്.

Read Also: മാധ്യമങ്ങളെല്ലാം എതിരായിട്ടും രാജ്യത്തെ ഏറ്റവുംവലിയ സംസ്ഥാനത്ത് ബിജെപിക്ക് തുടർഭരണം നേടാനായതിന്റെ പ്രധാനകാരണങ്ങൾ

കുട്ടികൾക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ 11 മാർഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ബസ് പുറപ്പെട്ടതു മുതൽ അവസാനത്തെ കുട്ടിയും ഇറങ്ങുന്നതു വരെയാണ് ഇതു കണക്കാക്കുക. ബസിൽ കുട്ടികളെ നിരീക്ഷിക്കാൻ 4 ക്യാമറകളെങ്കിലും ഉണ്ടാകണമെന്നും അധികൃതർ നിർദ്ദേശിച്ചു. ക്യാമറകളിലെ ദൃശ്യങ്ങൾ 30 ദിവസം സ്‌കൂൾ അധികൃതർ സൂക്ഷിക്കണം. ഇതു പരസ്യപ്പെടുത്തുകയോ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുകയോ അരുത്. കുട്ടികളുടെ യാത്രയുടെ ഉത്തരവാദിത്തം സ്‌കൂളിനാണെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ:

1. പാർക്ക് ചെയ്ത ശേഷം കുട്ടികൾ വാഹനത്തിലില്ലെന്ന് സൂപ്പർവൈസർമാർ ഉറപ്പാക്കണം. കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും അറിയാൻ വാഹനത്തിൽ സാങ്കേതിക സംവിധാനമുണ്ടാകണം.
ബസുകളുടെ റൂട്ടും സമയവും രക്ഷിതാക്കളെ അറിയിക്കണം. സൂപ്പർവൈസർമാരുടെ ഫോൺ നമ്പറുകൾ അവർക്കു നൽകണം.

2. അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവറും സൂപ്പർവൈസറും സ്‌കൂൾ അധികൃതരെ ഉടൻ വിവരമറിയിക്കണം.

3. സ്‌കൂൾ വാഹനങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്.

4. ട്രാൻസ്‌പോർട് അതോറിറ്റിയുടെ വാഹന-ലൈസൻസ് ചട്ടങ്ങൾ പാലിക്കണം. ജിപിഎസ് സംവിധാനം നിർബന്ധം.

5. എല്ലാ കുട്ടികൾക്കും ഇരിപ്പിടം ഉറപ്പാക്കുകയും വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകുകയും വേണം.

6. സ്‌കൂൾ ബസ് ഓടിക്കാനുള്ള പ്രത്യേക പെർമിറ്റില്ലാത്തവരെ ജോലിക്കു നിയോഗിക്കരുത്.

7. വാഹനത്തിന്റെ അറ്റകുറ്റപ്പണി സ്‌കൂൾ അങ്കണത്തിലാകരുത്.

Read Also: ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍ നിന്ന് പഠിക്കും: തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button