Latest NewsKeralaNews

ജനങ്ങളെ ഭരിക്കുകയല്ല അവർ അർഹിക്കുന്ന സേവനം നൽകുക എന്നതാണ് പ്രാദേശിക ഗവൺമെന്റുകളുടെ ഉത്തരവാദിത്തം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: ജനങ്ങളെ ഭരിക്കുകയല്ല അവർ അർഹിക്കുന്ന സേവനം നൽകുക എന്നതാണ് പ്രാദേശിക ഗവൺമെന്റുകളുടെ ഉത്തരവാദിത്തമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഭരണം എന്ന സങ്കൽപ്പത്തിൽ നിന്നു മാറി ജനങ്ങളുടെ സേവന പ്രവർത്തകരായി മാറാൻ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സാധിക്കുമ്പോഴാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവിൽ വന്നതിന്റെ ഗുണമേന്മ പൊതു ജനങ്ങൾക്ക് ബോധ്യമാവുകയെന്ന് അദ്ദേഹം പറഞ്ഞു. നവകേരള തദ്ദേശകം 2022 ന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർക്കായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ഇലക്ട്രോണിക് മാലിന്യ സംസ്‌കരണവും പുനരുപയോഗവും: നടപടികളുമായി ദുബായ് മുൻസിപ്പാലിറ്റി

ജനങ്ങൾക്ക് മികച്ച സേവനം നൽകാൻ സാങ്കേതിക വിദ്യകൾ ഉൾപ്പെടെയുള്ള പുതിയ സംവിധാനങ്ങൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ-മെയ് മാസത്തോടെ ഈ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ കേരളത്തിലെ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ ഉൾപ്പെടെയുള്ള എല്ലായിടങ്ങളിലും വിവിധ ഏജൻസികൾ മുഖേന വിരൽതുമ്പിൽ സേവനം നൽകാൻ സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരത്തെ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പിലെ വിവിധ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബിനു മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അംബിക, , അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കലക്ടർ നവ്ജ്യോത് ഖോസ, സംയോജിത തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എസ്. ബാലമുരളി, എൽ.എസ്.ജി.ഡി സ്പെഷ്യൽ സെക്രട്ടറി കണ്ണൻ, എൽ.എസ്.ജി.ഡി ജോയ്ന്റ് ഡയറക്ടർ ബിനു ഫ്രാൻസിസ്, ചീഫ് ടൗൺ പ്ലാനർ പ്രശാന്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ വി എസ് ബിജു തുടങ്ങിയവരും പങ്കെടുത്തു.

Read Also: നിയമനത്തിന്റെ പേരിൽ പണം ഈടാക്കിയാൽ റിക്രൂട്ടിംഗ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കും: മുന്നറിയിപ്പുമായി യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button