Latest NewsNewsSaudi ArabiaInternationalGulf

റമസാൻ: സൗദിയിൽ ബാങ്കുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ജിദ്ദ: റമസാനിൽ സൗദി അറേബ്യയിലെ ബാങ്കുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയായിരിക്കും റമസാനിൽ ബാങ്കുകളുടെ പ്രവർത്തന സമയം. കേന്ദ്ര ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ബാങ്കുകളുമായി ബന്ധപ്പെട്ട മണി ട്രാൻസ്ഫർ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം രാവിലെ 9.30 നും വൈകിട്ട് 5.30 നും ഇടയിലുള്ള 6 മണിക്കൂർ കേന്ദ്രങ്ങൾക്ക് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര ബാങ്ക് വ്യക്തമാക്കി.

Read Also: ഉപരോധം ഇന്ത്യക്ക് ഉപകാരമോ? ഡിസ്‌കൗണ്ട് നിരക്കിൽ റഷ്യയിൽ നിന്നും ഇന്ത്യ ഇന്ധനം വാങ്ങും: വൻചതിയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ

അതേസമയം, സൗദിയിൽ പെരുന്നാൾ അവധി ഏപ്രിൽ 29 വെള്ളി മുതൽ മേയ് 7 ശനിയാഴ്ച വരെയും ബലി പെരുന്നാൾ അവധി ജൂലൈ 7 മുതൽ ജൂലൈ 12 വരെയുമായിരിക്കും. ഹജ് വേളയിൽ തീർത്ഥാടകരുമായി ബന്ധപ്പെടുന്ന കേന്ദ്രങ്ങളിലെ ബാങ്കുകൾ വെള്ളിയും ശനിയും അടക്കം മുഴുവൻ ദിനങ്ങളിലും പ്രവർത്തിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: അനധികൃത പണമിടപാട്: രാജ്യം വിടാൻ ശ്രമിക്കവേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കരിപ്പൂരിൽ വെച്ച് പിടികൂടി എൻഫോഴ്‌സ്‌മെന്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button