Latest NewsNewsFootballSports

ലിവർപൂളിന് തകർപ്പൻ ജയം: പ്രീമിയർ ലീഗിൽ കിരീടപ്പോര് കനത്തു

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആവേശത്തിലേക്ക്. ആഴ്സണലിനെ എതിരില്ലാത്ത രണ്ടു ഗോളിന് ലിവർപൂൾ പരാജയപ്പെടുത്തി. ഇതോടെ, പ്രീമിയർ ലീഗിലെ കിരീടപ്പോര് കൂടുതൽ കനത്തു. ഈ വിജയത്തോടെ ലിവർപൂളിന് 29 മത്സരങ്ങളിൽ നിന്ന് 69 പോയിന്റായി. നിലവിൽ ഒന്നാമതുള്ള സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിലാണ് ലിവർപൂൾ. ആഴ്സണൽ 51 പോയിന്‍റുമായി നാലാമതാണ്.

54-ാം മിനിറ്റിൽ ജോട്ടയും, 62-ാം മിനിറ്റിൽ റോബര്‍ട്ടോ ഫിർമിനോയുമാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. അതേസമയം, ബ്രൈറ്റനെ എതിരില്ലാത്ത രണ്ടു ഗോളിന് ടോട്ടനം പരാജയപ്പെടുത്തി. 37-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേരോയാണ് ടോട്ടനത്തിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ഹാരി കെയ്ന്‍റെ ഗോളിലൂടെ ടോട്ടനം വിജയം ഉറപ്പിച്ചു. 48 പോയിന്‍റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ് ടോട്ടനം.

Read Also:- രാജ്യത്തെക്കാൾ വലുത് ഐപിഎൽ: ദക്ഷിണാഫ്രിക്കന്‍ താരങ്ങൾ ഇന്ത്യയിലേക്ക്

പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് ലില്ലെയെ തോൽപിച്ചാണ് ക്വാർട്ടർ പ്രവേശനം. ക്രിസ്റ്റ്യൻ പുലിസിച്ചും അസ്‌പിലിക്യൂട്ടയുമാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. 4-1നാണ് ഇരുപാദങ്ങളിലുമായി ചെൽസിയുടെ ജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button