Latest NewsNewsLife StyleFood & Cookery

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഗോതമ്പും പഴവും ചേര്‍ത്തുള്ള അപ്പം

രാവിലെ കഴിയ്ക്കുന്ന ആഹാരമാണ് ഒരു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണം. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് രാവിലെ കൊടുക്കുന്ന ഭക്ഷണം പോഷകസമ്പന്നവും ആരോഗ്യദായകവുമായിരിക്കണം. വിദഗ്ധരുടെ അഭിപ്രായത്തില്‍ പ്രഭാതഭക്ഷണത്തിന് ഗോതമ്പും പഴവും നല്‍കുന്നത് നല്ലതാണ്. ഗോതമ്പും പഴവും ചേര്‍ത്ത് അപ്പം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

ഗോതമ്പ് പൊടി- ഒരു കപ്പ്

പഴം-1 ഒന്ന്

സോയ മില്‍ക് – ഒരു കപ്പ്

മേപ്പിള്‍ സിറപ്പ് -ഒരു ടേബിള്‍സ്പൂണ്‍

ബേക്കിങ് പൗഡര്‍ -2 ടീസ്പൂണ്‍

Read Also : വിഷ്ണുഭഗവാൻ ചൊല്ലിയ ഗണേശ നാമാഷ്ടകം

തയ്യാറാക്കുന്ന വിധം

നല്ലതുപോലെ ഉടച്ച പഴം പാലിലും മേപ്പിള്‍ സിറപ്പിലും ഇട്ട് ഇളക്കി കുഴമ്പു പരുവത്തിലാക്കുക. മറ്റൊരു പാത്രത്തില്‍ ഗോതമ്പ് പൊടി ബേക്കിങ് പൗഡറും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. നേരത്തെ തയ്യാറാക്കിയ പഴമിശ്രിതവും കൂടി ചേര്‍ത്ത് കുഴച്ച് മാവ് തയ്യാറാക്കുക.

അപ്പച്ചട്ടി സ്റ്റൗവില്‍ ചൂടാകാന്‍ വെയ്ക്കുക. ഒരു തവി നിറയെ മാവെടുത്ത് ചട്ടിയിലേക്ക് ഒഴിയ്ക്കുക. അപ്പത്തിനു മുകളില്‍ കുമിളകള്‍ വരാന്‍ തുടങ്ങിയാല്‍ മറിച്ചിട്ട് ചൂടാക്കുക. ആപ്പിളും സ്‌ട്രോബറി പോലുള്ള പഴങ്ങളും ചേര്‍ത്ത് സെര്‍വ് ചെയ്യാം.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button