Latest NewsNewsLife StyleFood & CookeryHealth & Fitness

ഭക്ഷണസാധനങ്ങളിലെ മായം തിരിച്ചറിയാന്‍ ഇതാ ചില എളുപ്പവഴികൾ

നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചായപ്പൊടി, കാപ്പിപ്പൊടി, മുളക് പൊടി, അരി എന്നിവയെല്ലാം പലപ്പോഴും മായക്കൂട്ടുകളാണ്.നാം കഴിയ്ക്കുന്ന ആഹാരത്തില്‍ മായം കലർന്നിട്ടുണ്ടോയെന്നറിയാൻ ഇതാ ചില എളുപ്പമാർ​ഗങ്ങൾ.

ചായപ്പൊടി ദിവസവും നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍, ചായപ്പൊടിയില്‍ മായം ചേര്‍ക്കുന്നത് സ്ഥിരമാണ്. അതിനായി പല ചെടികളുടെയും ഇലകളും മറ്റും പൊടിച്ച് നിറം ചേര്‍ത്ത് ചായപ്പൊടിയില്‍ ചേര്‍ക്കും. എന്നാല്‍, ചായപ്പൊടിയിലെ മായം തിരിച്ചറിയാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. ചായപ്പൊടി അല്‍പമെടുത്ത് നനഞ്ഞ വെളുത്ത കടലാസില്‍ വിതറിയിടാം. അല്‍പം കഴിഞ്ഞ് നോക്കിയാല്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുകയാണെങ്കില്‍ ഇത് മായം കലര്‍ന്ന ചായപ്പൊടിയാണെന്ന് മനസ്സിലാക്കാം.

അതുപോലെ, പഞ്ചസാരയില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് പഞ്ചസാര വെള്ളത്തില്‍ ലിറ്റ്മസ് പേപ്പര്‍ മുക്കിയാല്‍ മനസ്സിലാക്കാം. ലിറ്റ്മസ് പേപ്പര്‍ നീല നിറമാകുന്നുണ്ടെങ്കില്‍ പഞ്ചസാരയില്‍ അലക്കുകാരം ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.

Read Also : എനിക്ക് രണ്ടുമൂന്നെണ്ണം കിട്ടി, ഹൈബിയ്ക്ക് കിട്ടിയത് ചറപറാന്ന് ആയതോണ്ട് എണ്ണാൻ പറ്റിയില്ല: ട്രോളി സോഷ്യൽ മീഡിയ

കാപ്പിപ്പൊടിയില്‍ സാധാരണ പുളിങ്കുരുവിന്റെ തോട് ആണ് ചേര്‍ക്കാറുള്ളത്. ഇതല്‍പ്പം വെള്ളത്തില്‍ ഇട്ട് നോക്കിയാല്‍ പുളിങ്കുരുവിന്റെ തോട്, ചിക്കറി എന്നിവ വെള്ളത്തിനു മുകളില്‍ പൊങ്ങിനില്‍ക്കും. ഇത് കാണിയ്ക്കുന്നത് കാപ്പിപ്പൊടിയില്‍ മായം കലര്‍ന്നിരിക്കുന്നു എന്നത് തന്നെയാണ്.

കുത്തരിയിലാണ് സാധാരണ മായം ചേര്‍ക്കുന്നത്. സാധാരണ അരിയില്‍ കാവി പൂശി കുത്തരിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍, അരി ചൂടുവെള്ളത്തില്‍ അല്‍പനേരം ഇട്ട് വെച്ച് പിന്നീട് കഴുകി നോക്കൂ ഇതിന്റെ വ്യത്യാസം അപ്പോള്‍ മനസ്സിലാവും.

ഇഷ്ടികപ്പൊടി, മരപ്പൊടി തുടങ്ങിയവയെല്ലാം മുളക് പൊടിയിലെ സ്ഥിരം സാന്നിധ്യമാണ്. എന്നാല്‍, ഇത് കണ്ടെത്താന്‍ ഒരു ബ്ലോട്ടിംഗ് പേപ്പറില്‍ കുറച്ച് മുളക് പൊടി വിതറി നോക്കൂ. ഇതിന്റെ നിറം മുഴുവന്‍ പേപ്പറില്‍ പടരുന്നത് കാണാം. അല്ലെങ്കില്‍ അല്‍പം വെള്ളത്തില് മുളക് പൊടി വിതറിയാല്‍ മതി. മായം കലര്‍ന്ന വസ്തു മുകളില്‍ പൊങ്ങിക്കിടക്കുകയും മുളക് പൊടി വെള്ളത്തില്‍ അടിയുകയും ചെയ്യും.

മഞ്ഞള്‍പ്പൊടിയാണ് മറ്റൊരു മായം കലര്‍ന്ന വസ്തു. ഗോതമ്പ്, ചോളം എന്നിവയുടെ പൊടിയാണ് ഇതില്‍ ചേര്‍ക്കുന്നത്. മഞ്ഞള്‍പ്പൊടിയില്‍ അല്‍പം ഡ്രൈ ക്ലോറിക് ആസിഡ് ചേര്‍ത്ത് നോക്കാം. മഞ്ഞള്‍പ്പൊടിയില്‍ നീല നിറം കാണപ്പെടുന്നുണ്ടെങ്കില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.

കുരുമുളക് പൊടിയില്‍ പപ്പായക്കുരുവാണ് സാധാരണ ചേര്‍ക്കുന്നത്. യഥാര്‍ത്ഥ കുരുമുളക് പൊടിയാണെങ്കില്‍ അത് വെള്ളത്തില്‍ അടിയുകയും മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് മുകളില്‍ പാറി നില്‍ക്കുകയും ചെയ്യും.

പരിപ്പില്‍ മായം കലര്‍ത്തും. കേസരിപ്പരിപ്പാണ് സാധാരണ പരിപ്പില്‍ ചേര്‍ക്കുക. ഇത് കണ്ട് പിടിയ്ക്കാന്‍ ഇതിലല്‍പ്പം ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ത്താല്‍ മതി. അത് പരിപ്പില്‍ മായമുണ്ടെങ്കില്‍ ചുവപ്പ് നിറമാകും.

പാലിലും മായം ചേര്‍ക്കുന്നതിന് കുറവൊന്നുമില്ല. എന്നാല്‍ ഇതിനായി ഒരെളുപ്പ വഴിയുണ്ട്. ചരിഞ്ഞ ഭാഗത്ത് അല്‍പം പാലൊഴിയ്ക്കുക. പാല്‍ യാതൊരു പാടുമില്ലാതെ ഒഴുകി പോയാല്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button