Latest NewsSaudi ArabiaNewsInternationalGulf

റിയാദ് സീസൺ സമാപിച്ചു: ഇതുവരെ സന്ദർശനം നടത്തിയത് 15 ദശലക്ഷത്തിലധികം പേർ

റിയാദ്: റിയാദ് സീസൺ സമാപിച്ചു.15 ദശലക്ഷത്തിലധികം പേരാണ് റിയാദ് സീസണിൽ ഇതുവരെ സന്ദർശനം നടത്തിയത്. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം കുറിച്ചത്. ഒന്നേകാൽ ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ 37000-ത്തോളം നേരിട്ടുള്ള തൊഴിലവസങ്ങളും, 85000 മറ്റു തൊഴിലവസരങ്ങളും ഉൾപ്പെടുന്നുണ്ട്.

Read Also: റമദാൻ: ഒൻപതു ലക്ഷത്തിലേറെ ഇഫ്താർ പായ്ക്കറ്റുകൾ വിതരണം ചെയ്യുമെന്ന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക്

തദ്ദേശീയരും, വിദേശികളുമായ നിരവധി പേരാണ് മേളയിൽ പങ്കെടുത്തത്. ഏകദേശം, 5.4 ദശലക്ഷം സ്‌ക്വയർ മീറ്ററിൽ പരന്ന് കിടക്കുന്ന റിയാദ് സീസൺ വേദിയിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഒരുക്കിയിരുന്നു. 7500-ത്തോളം വിനോദ പ്രദർശനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയും മേളയുടെ ഭാഗമായി അരങ്ങേറി. പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നാണ് റിയാദ് സീസൺ.

Read Also: പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ നേരിടേണ്ടി വരിക കടുത്ത ആരോ​ഗ്യപ്രശ്നങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button