Latest NewsIndiaNewsHealth & Fitness

‘നമ്മുടെ ഗ്രഹം നമ്മുടെ ആരോഗ്യം’: ലോക ആരോഗ്യ ദിനത്തില്‍ ആശംസകൾ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: ഇന്ന് ലോക ആരോഗ്യ ദിനം. ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ആശംസകൾ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് മൻസുഖ് മാണ്ഡവ്യ തന്റെ ആശംസകൾ അ‌റിയിച്ചത്. ഏവരും സന്തോഷത്തോടെ ജീവിക്കട്ടെയെന്നും ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് എല്ലാവർക്കും പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം കുറിച്ചു.

‘ഏവരും സന്തോഷത്തോടെ ജീവിക്കട്ടെ. സർവ്വേ സന്തു നിരാമയഃ. ഇന്ന് ലോക ആരോഗ്യദിനം. എല്ലാവർക്കും ആരോഗ്യകരമായ ജീവിതം ആശംസിക്കുന്നു. ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ നമുക്ക് എല്ലാവർക്കും പ്രതിജ്ഞയെടുക്കാം’, മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. ‘നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം.

ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനത്തെയാണ് എല്ലാവർഷവും ലോക ആരോഗ്യദിനമായി ആചരിക്കുന്നത്. 1948ൽ വിളിച്ചുചേർക്കപ്പെട്ട ലോകാരോഗ്യ സംഘടന 1950 മുതൽ, ഈ ദിവസത്തെ ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം ആരോഗ്യ പരിപാലനത്തിനായി നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമെ മറ്റെന്തെങ്കിലും കൂടി ചെയ്യാം. എന്നാൽ, ഇത് ഈ ഒരു ദിവസം മാത്രമല്ല, ഇനിയങ്ങോട്ടുള്ള നമ്മുടെ ജീവിതത്തിൽ തുടരുക തന്നെ വേണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഒപ്പം ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകേണ്ട ഈ കൊവിഡ് കാലത്ത് ആരോഗ്യ പരിപാലനത്തിനാവശ്യമായ സന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കാനുമാണ് സംഘടന ആഹ്വാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button