Latest NewsNewsIndia

60 അടി നീളം, 500 ടൺ ഭാരം: പട്ടാപ്പകൽ ഇരുമ്പ് പാലം പൊളിച്ചുകടത്തി മോഷ്ടാക്കള്‍, അമ്പരന്ന് ഉദ്യോഗസ്‌ഥർ

പട്ന: ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ എത്തിയ മോഷ്ടാക്കള്‍ പ്രാദേശിക ഭരണകൂടത്തെയും നാട്ടുകാരെയും പോലീസിനെയും സാക്ഷികളാക്കി പൊളിച്ചുകടത്തിയത് 60 അടി നീളമുള്ള ഇരുമ്പ് പാലം. ബിഹാറിലെ അമിയാവര്‍ ഗ്രാമത്തില്‍ നസ്രിഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 500 ടൺ ഭാരമുള്ള ഇരുമ്പ് പാലമാണ് കള്ളന്മാര്‍ മൂന്നുദിവസമെടുത്ത് പൊളിച്ച് കടത്തിയത്.

അരാ കനാലിന് കുറുകെ 1972ൽ നിർമ്മിച്ച ഇരുമ്പ് പാലം, കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായിരുന്നു. കുറേക്കാലമായി ആരും ഈ പാലം ഉപയോഗിച്ചിരുന്നില്ല. ഇതിനിടെയാണ്, ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ച് പാലം പട്ടാപ്പകൽ മോഷ്ടാക്കള്‍ പൊളിച്ചുകടത്തിയത്. ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഗ്രാമത്തിലെത്തിയ മോഷണസംഘം ജെസിബിയും ഗ്യാസ് കട്ടറും ഉൾപ്പെടെ ഉപയോഗിച്ചാണ് പാലം പൊളിച്ചത്.

സ്റ്റാലിനുമായുള്ള അണ്ണൻ-തമ്പി ബന്ധം ഉപയോഗിച്ച് മുല്ലപ്പെരിയാർ വിഷയം പരിഹരിക്കണം, 35 ലക്ഷം പേരുടെ ജീവനാണ്: സന്ദീപ്

പ്രാദേശിക ഭരണകൂടവും നാട്ടുകാരും ഇവർക്ക് സഹായം നല്‍കുകയും ചെയ്തു. ഒടുവില്‍, പാലം പൂര്‍ണ്ണമായും പൊളിച്ച് കടത്തിയ ശേഷമാണ് വന്നത് യഥാർത്ഥ ഉദ്യോഗസ്ഥരല്ലെന്നും മോഷ്ടാക്കളായിരുന്നുവെന്നും നാട്ടുകാരും ഉദ്യാഗസ്ഥരും തിരിച്ചറിഞ്ഞ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button