ThrissurKeralaNattuvarthaLatest NewsNews

യുവതിയുടെ ആത്മഹത്യ : യുവാവ് പൊലീസ് പിടിയിൽ

തൃപ്പനച്ചി ആക്കാട്ട് കുന്നുമ്മൽ മുഹമ്മദ് ഷഫീഖ് (28) ആണ് അറസ്റ്റിലായത്

എടപ്പാള്‍: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. തൃപ്പനച്ചി ആക്കാട്ട് കുന്നുമ്മൽ മുഹമ്മദ് ഷഫീഖ് (28) ആണ് അറസ്റ്റിലായത്.

ജനുവരി 12-ന് കാളച്ചാലില്‍ താമസിച്ചിരുന്ന അച്ചിപ്രവളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല(28)യെയാണ് രാത്രി 11 മണിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. യുവതി മരിച്ച ദിവസം ഷഫീഖ് യുവതിയെ കാണാന്‍ കാളച്ചാലിലെ വീട്ടിലെത്തിയിരുന്നു. ഇക്കാര്യം പൊലീസ് അറിഞ്ഞതോടെ യുവാവ് ഒളിവില്‍പ്പോവുകയായിരുന്നു.

Read Also : ബ്രേക്ക് ഫാസ്റ്റിന് തയ്യാറാക്കാം റൈസ് റോള്‍സ്

ഷഫീലയെ മൊബൈലില്‍ വിളിച്ച് ഷഫീഖ് ശല്യപ്പെടുത്തിയിരുന്നതായും സംഭവദിവസം ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി മരിക്കുന്നതിനു മുമ്പ് സഹോദരനെ അറിയിച്ചിരുന്നു.

ചങ്ങരംകുളം എസ്.ഐ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ‌യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button