PalakkadLatest NewsKeralaNattuvarthaNews

ഗൃ​ഹ​നാ​ഥ​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക്​ ക​ഠി​ന​ത​ട​വും പിഴയും

അ​മ്പ​ല​വ​ട്ടം പ​ന​മ​ണ്ണ കോ​ന്ത്രം​കു​ണ്ട് ചാ​വ​ക്കാ​ട്ട് പ​റ​മ്പി​ല്‍ പ്ര​ജീ​ഷി​നാ​ണ്(26) അ​ഡീ​ഷ​ന​ല്‍ ഡി​സ്‌​ട്രി​ക്‌​റ്റ് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജ് പി. ​സൈ​ത​ല​വി ശി​ക്ഷ വി​ധി​ച്ച​ത്

ഒ​റ്റ​പ്പാ​ലം: ഗൃ​ഹ​നാ​ഥ​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക്​ 10 വ​ര്‍​ഷം ക​ഠി​ന​ത​ട​വും അ​ര ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച് കോടതി. അ​മ്പ​ല​വ​ട്ടം പ​ന​മ​ണ്ണ കോ​ന്ത്രം​കു​ണ്ട് ചാ​വ​ക്കാ​ട്ട് പ​റ​മ്പി​ല്‍ പ്ര​ജീ​ഷി​നാ​ണ്(26) അ​ഡീ​ഷ​ന​ല്‍ ഡി​സ്‌​ട്രി​ക്‌​റ്റ് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജ് പി. ​സൈ​ത​ല​വി ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇ ശ്രീധരനെ വിളിക്കണം, അദ്ദേഹമാണ് വിദഗ്ധൻ: അലോക് വര്‍മ

2020 മാ​ര്‍​ച്ച്‌ 14 നാ​ണ് കേസിനാസ്പദമായ സം​ഭ​വം. പ​ന​മ​ണ്ണ അ​മ്പ​ല​വ​ട്ടം കോ​ന്ത്രം​കു​ണ്ട് വീ​ട്ടി​ല്‍ കു​മാ​ര​നെ ( 52 ) കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് കോടതി നടപടി. ഗു​രു​ത​ര പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​ന് 10 വ​ര്‍​ഷം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും വ​ധ​ശ്ര​മ​ത്തി​ന് അ​ഞ്ച്​ വ​ര്‍​ഷം ക​ഠി​ന​ത​ട​വും ത​ട​ഞ്ഞു​വെ​ച്ച​തി​ന് ഒ​രു മാ​സ​ത്തെ വെ​റും ത​ട​വു​മാ​ണ് ശിക്ഷ വി​ധി​ച്ച​ത്.

ഒ​റ്റ​പ്പാ​ലം സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​സി വി​ജ​യ​ന്‍ ആണ് അ​ന്വേ​ഷ​ണം ന​ട​ത്തി കുറ്റപത്രം സ​മ​ര്‍​പ്പി​ച്ചത്. അ​ഡീ​ഷ​ന​ല്‍ പ​ബ്ലി​ക് പോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. കെ. ​ഹ​രി ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button