IdukkiKeralaNattuvarthaLatest NewsNews

കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അപകടം : മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേറ്റു

കു​ന്നം, പ​ന്നി​മ​റ്റം, മ​ട​ക്ക​ത്താ​നം സ്വ​ദേ​ശി​കൾക്കാണ് പരിക്കേറ്റത്

മു​ട്ടം: കാ​ർ തൊ​ടു​പു​ഴ​യാ​റി​ന്‍റെ തീ​ര​ത്തേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. കു​ന്നം, പ​ന്നി​മ​റ്റം, മ​ട​ക്ക​ത്താ​നം സ്വ​ദേ​ശി​കൾക്കാണ് പരിക്കേറ്റത്.

തൊ​ടു​പു​ഴ-​പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ മ്രാ​ല​യ്ക്കു സ​മീ​പം വ​ള​വി​ൽ, ഇ​ന്ന​ലെ ഉ​ച്ച​ക്ക് 11.45-ഓ​ടെ​യാ​ണ് സം​ഭ​വം. അപകടത്തിൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ തൊ​ടു​പു​ഴ​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഈ​രാ​റ്റു​പേ​ട്ട​യി​ൽ ​നി​ന്ന് തി​രി​കെ മ​ട​ക്ക​ത്താ​ന​ത്തേ​ക്ക് പോ​കു​മ്പോഴാ​ണ് അ​പ​ക​ടം സംഭവിച്ചത്.

Read Also : ‘എന്നും ഒഴിഞ്ഞുകിടക്കണേ എന്നാണ് എന്റെ പ്രാർത്ഥന’ : 7 ക്യാൻസർ ഹോസ്പിറ്റലുകൾ ആസാമിനു സമർപ്പിച്ച് പ്രധാനമന്ത്രി

റോ​ഡ​രി​കി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്താ​ണ് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. ര​ണ്ട് മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലു​ള്ള പു​ഴ​യി​ലേ​ക്ക് പ​തി​ക്കാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. തുടർന്ന്, മു​ട്ടം പൊലീ​സും തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തിയാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button