AlappuzhaLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ

കൊല്ലം വയ്യാനം ഇട്ടിവ ചരുവിള പുത്തൻവീട്ടിൽ കൃഷ്ണരാജി (21)നെയാണ് പൊലീസ് പിടികൂടിയത്

ചാരുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം വയ്യാനം ഇട്ടിവ ചരുവിള പുത്തൻവീട്ടിൽ കൃഷ്ണരാജി (21)നെയാണ് പൊലീസ് പിടികൂടിയത്. നൂറനാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട നൂറനാട് സ്വദേശിയായ പെൺകുട്ടിയുടെ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായാണ് കേസ്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : ‘ഇന്ത്യ ജർമനിയുടെ സൂപ്പർ പങ്കാളി’ : മോദിയെ കണ്ട ശേഷം ചാൻസലർ ഒലാഫ് ഷോൾസ്

സിഐ ടി മനോജ്, എസ്ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button