CricketLatest NewsNewsSports

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ-ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം

പൂനെ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. രാത്രി 7.30ന് പൂനെയിലാണ് മത്സരം. 10 കളിയിൽ അഞ്ച് ജയം മാത്രമുള്ള ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 9 കളിയിൽ വെറും മൂന്ന് ജയം മാത്രമുള്ള ചെന്നൈ ഒമ്പതാം സ്ഥാനത്തും. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്.

ക്യാപ്റ്റനായി ധോണി എത്തിയതോടെ ചെന്നൈ ടീമിന്‍റെ തലവര മാറിയെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. അതേസമയം, വിജയ വഴിയിൽ തിരിച്ചെത്താനാവും ബാംഗ്ലൂറിന്റെ ശ്രമം. ബാംഗ്ലൂർ ബൗളര്‍മാര്‍ തിളങ്ങുമ്പോഴും ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയാണ് പ്രധാന വെല്ലുവിളി. ഹൈദരാബാദിനെതിരെ അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും കുറേക്കൂടി വേഗത്തിൽ സ്കോര്‍ ചെയ്യേണ്ടതുണ്ട്.

Read Also:- മൈഗ്രേയ്ൻ കുറയ്ക്കാൻ ചില എളുപ്പ വഴികൾ ഇതാ..

അതേസമയം, നായകസ്ഥാനത്തേക്ക് ധോണി എത്തിയതോടെ ചെന്നൈയുടെ തലവര മാറിയെന്ന പ്രതീക്ഷയിലാണ് ആരാധകർ. 9 കളിയിൽ 6 പോയിന്‍റ് മാത്രമുള്ള സിഎസ്കെയ്ക്ക് ഇനിയെല്ലാം ജയിച്ചേ പറ്റൂ. ധോണിയുടെ വിശ്വസ്ത ഡെത്ത് ഓവര്‍ ബൗളറായ ഡ്വെയ്‌ന്‍ ബ്രാവോയുടെ പരിക്ക് മാറിയാൽ മിച്ചൽ സാന്റ്നർ പുറത്തിരിക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button