KeralaLatest NewsNews

ഗുജറാത്ത് കലാപവും ഖിലാഫത്ത് മൂവ്മെന്റും, ഒന്ന് വിപ്ലവവും മറ്റേത് പ്രശ്നവുമെന്നാണ് പഠിപ്പിക്കുന്നത്:മതം വിട്ട അസ്‌കർ അലി

കൊല്ലത്ത് കഴിഞ്ഞ ദിവസം എസൻസ് ഗ്ലോബൽ സംഘടിപ്പിച്ച പരിപാടിയിൽ സ്വാതന്ത്രചിന്താ സെമിനാറിൽ പ്രഭാഷകനായി പങ്കെടുത്ത അസ്‌കർ അലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റിയില്‍ 13 വര്‍ഷം മതം പഠിച്ച്‌ ഹുദവി പട്ടം നേടിയ അസ്‌കർ അലി അടുത്തിടെയാണ് മതം വിട്ടത്. ഇതിനെ തുടർന്ന് ക്രൂരമായ മർദ്ദനമായിരുന്നു യുവാവിന് നേരിടേണ്ടി വന്നത്. ഇസ്ലാമിക മതപഠന ശാലകളില്‍ എന്താണ് സംഭവിക്കുന്നത്? എന്താണ് പഠിപ്പിക്കുന്നത് എന്നൊക്കെയാണ് അസ്‌കർ അലി വ്യക്തമാക്കുന്നത്. അസ്‌കർ അലിയുടെ ‘മതം കടിച്ചിട്ടവര്‍’ എന്ന വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

അതീവ അപകടകരമായ പല ധാരണകളുമാണ് ഇസ്ലാമിക മതപഠന ശാലകളിലൂടെ കിട്ടുന്നതെന്ന് അസ്‌കർ അലി തന്റെ പ്രസംഗത്തിൽ പറയുന്നു. അസ്‌കർ അലിയുടെ വാക്കുകളിലൂടെ:

Also Read:ടാറ്റാ റിയാലിറ്റി: പാട്ടത്തിന് നൽകിയത് ഒന്നര ലക്ഷം സ്ക്വയർഫീറ്റ്

‘ഗുജറാത്ത് എന്ന് കേൾക്കുമ്പോൾ എന്റെ ബ്രയിനിലേക്ക് ഒരു ചളിപ്പ് പിക്ച്ചര്‍ ആങ്ങോട്ട് വരും. കാരണം എന്താണ്, 2002ലെ ഗുജറാത്ത് കലാപം. തീര്‍ച്ചയായും, അത് അപലപനീയം തന്നെയാണ്. പക്ഷേ അതുമാത്രമാണോ ഗുജറാത്ത്? അല്ലല്ലോ. അവിടെ ഒരുപാട് പ്രോഗ്രസീവായ കാര്യങ്ങള്‍ ഉണ്ട്, ഒരുപാട് സാധനങ്ങള്‍ ഉണ്ട്. പക്ഷേ അതേസമയം തന്നെ, ഖിലാഫത്ത് മൂവ്മെന്റ് എന്ന് കേൾക്കുമ്പോഴോ? രോമം ഇങ്ങനെ എഴുന്നേറ്റ് നില്‍ക്കും. കാരണം എന്താ, അത് നമ്മുടെ ആള്‍ക്കാര്‍ ചെയ്തതാണ്. ഗുജറാത്ത് കലാപത്തിലും ഖലാഫത്ത് മൂവ്മെന്റിലും മനുഷ്യന്‍ മനുഷ്യനെയാണ് കൊന്നത്. അതുകൊണ്ട് രണ്ടും അപലപനീയമാണ് എന്നല്ല ഈ കുട്ടിയെ പഠിപ്പിക്കുന്നത്. ഒന്ന് വിപ്ലവമാണ് മറ്റേത് പ്രശ്നമാണ്. ഈ വിദ്യാഭ്യാസം കൊണ്ട് എന്ത് ഉപകാരമാണ് ഉള്ളത്.

കമ്യൂണിസ്റ്റ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഒരു ദുഷിച്ച പിക്ച്ചര്‍ അങ്ങോട്ട് കയറി വരുകയാണ്. എന്താണിതെന്ന് പഠിപ്പിക്കുന്നുണ്ടോ, അത് വായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ. ഒന്നുമില്ല. മാര്‍ക്സിനെ കുറിച്ച്‌ പഠിപ്പിക്കുന്നില്ല. എനിക്ക് മാര്‍ക്സിന്റെ പല ആശയങ്ങളോടും എനിക്കിഷ്ടമാണ്. നമ്മള്‍ ഈ ഭൂമിയില്‍ വെറും അതിഥികള്‍ മാമ്രമാണെന്നും, നല്ലൊരു ഭംഗിയുള്ള ഭൂമി അടുത്ത തലമുറക്കുവേണ്ടി കൈമാറാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ആണെന്നുമുള്ള, അദ്ദേഹത്തിന്റെ ആശയങ്ങള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം തന്നെ മാര്‍ക്സിന്റെ സാമ്പത്തിക ശാസ്ത്രത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ബ്രിയിനില്‍ അങ്ങ് അടിച്ചുകൊടുക്കയാണ്. ഇതാണ് കമ്മ്യൂണിസം, അത് തെറ്റാണ് എന്ന്.

Also Read:വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ

പിണറായി വിജയന്‍ എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സില്‍ ഒരു ദുഷിച്ച പിക്ച്ചര്‍ വരുമായിരുന്നു. ഒറ്റക്കാരണമേയുള്ളൂ, അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ റെപ്രസന്‍സ് ചെയ്യുന്നു. അദ്ദേഹം ചെയ്യുന്ന നന്മകള്‍ക്ക് കൈയടിക്കാനും തിന്മകളെ ചൂണ്ടിക്കാണിക്കാനും, ഇതിനെല്ലാം ഉപരിയായി, അദ്ദേഹം എന്ന വ്യക്തിയെ അല്ല എതിര്‍ക്കുന്നത് എന്ന ആശയം ഒന്നുമല്ല മതപഠന ശാലകളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഇതുപോലെ ഒരു ദുഷിച്ച പിക്ച്ചറാണ് മനസ്സില്‍ വരിക. ഒരു വ്യക്തിയുടെ മുലധനമായ വിദ്യാഭ്യാസം തന്നെ മറ്റുള്ളവനെ വെറുപ്പിക്കാനും അറപ്പിക്കാനുമാണ് പഠിപ്പിക്കുന്നത് എന്ന് പറയുമ്പോൾ, ആ വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന എന്തൊരു ക്രുരതയാണ് അത്’, അസ്‌കർ ചോദിക്കുന്നു.

മതത്തിന് എതിരെ സംസാരിക്കുന്നു എന്ന കാരണത്താൽ വീട്ടിൽ നിന്നും അസ്‌കർ പുറത്താക്കപ്പെട്ടിരുന്നു. എന്തായാലും മത പുരോഹിതൻ ആകാനുള്ള ഉന്നത ബിരുദം നേടിയ ഒരാൾ ഇസ്ലാം മതം ഉപേക്ഷിക്കുന്നതും മതരഹിതനാകുന്നതും ഇസ്ലാമിസ്റ്റുകൾക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണെന്നുമാണ് അസ്‌കർ പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫോൺ ഓഫാക്കി ഹോട്ടൽ മുറിയിൽ നിന്നും പുറത്തിറങ്ങാതെ കഴിയുകയായിരുന്നു അസ്കർ. കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ച് ഒരു പരിപാടിയിൽ പങ്കെടുക്കാനായി പുറത്തിറങ്ങിയപ്പോൾ, നാട്ടിൽ നിന്നും സഹോദരനും അളിയനും പിന്തുടർന്നെത്തി സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു യുവാവിനെ കൊല്ലം ബീച്ചിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവർക്കൊപ്പം ഇന്നോവയിൽ എത്തിയ പത്തോളം പേരടങ്ങുന്ന സംഘം കൊല്ലം ബീച്ചിൽ വച്ച് മർദ്ദിച്ച ശേഷം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ ആളുകൾ ബഹളം വെച്ചതിനാൽ പോലീസ് വന്ന് അസ്‌കറെ രക്ഷപ്പെടുത്തുകയായിരുന്നു. അക്രമത്തിന് ശേഷവും അസ്‌കർ സെമിനാർ വേദിയിൽ സംസാരിച്ചു.

shortlink

Related Articles

Post Your Comments


Back to top button