COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 642 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. ബുധനാഴ്ച്ച 642 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 145 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള നാലു മരണങ്ങളാണ് ബുധനാഴ്ച്ച സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: അന്താരാഷ്ട്ര നഴ്‌സസ് ദിനം: ആറു ദിവസമായി നടക്കുന്ന പബ്ലിക് ഹെൽത്ത് നഴ്‌സുമാരുടെ സമരത്തെ കാണാതെ പോകുന്ന കേരള സർക്കാർ

7,57,191 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,42,927 പേർ രോഗമുക്തി നേടി. 9,108 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 60 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: സ്വദേശികൾക്ക് തൊഴിലില്ലായ്മ വേതനം: പദ്ധതിയ്ക്ക് അംഗീകാരം നൽകി യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button