Latest NewsSaudi ArabiaNewsInternationalGulf

മെയ് 16 വരെയുള്ള എല്ലാ കായിക, വിനോദ പരിപാടികളും മാറ്റിവെക്കും: അറിയിപ്പുമായി സൗദി

സൗദിയുടെ മുഴുവൻ മേഖലകളിലും ഈ തീരുമാനം ബാധകമാണ്

റിയാദ്: മെയ് 16 വരെ രാജ്യത്ത് നടത്താൻ നിശ്ചയിച്ചിരുന്ന രാജ്യത്തെ മുഴുവൻ വിനോദ പരിപാടികളും, ആഘോഷങ്ങളും, കായിക മത്സര ഇനങ്ങളും മാറ്റിവെയ്ക്കുമെന്ന് സൗദി അറേബ്യ. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ചാണ് തീരുമാനം.

Read Also: ‘ആ വണ്ടി അകന്ന ശേഷമാണ് അയാൾ അറിഞ്ഞത്, സ്വന്തം മകന്‍ വിവാഹം കഴിക്കാന്‍ പോകുന്നത് അവന്‍റെ അമ്മയെ ആണെന്ന്..!’

സൗദിയുടെ മുഴുവൻ മേഖലകളിലും ഈ തീരുമാനം ബാധകമാണ്. അതേസമയം, രാജ്യത്ത് ഈ കാലയളവിൽ നടക്കാനിരുന്ന സാംസ്‌കാരിക പരിപാടികൾ മാറ്റിവെച്ചതായി സൗദി മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെ വിവിധ പരിപാടികൾ മാറ്റിവെച്ചതായി സൗദി മിനിസ്ട്രി ഓഫ് ടൂറിസവും വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് കാലവര്‍ഷം വരുന്നതിന് മുന്നോടിയായി ശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button